#RahulGandhi | 'ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ് ബറേലി തുടരണോ'?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി

#RahulGandhi | 'ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ് ബറേലി തുടരണോ'?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി
Jun 12, 2024 12:45 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് കോൺ​ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പിൽ നടത്തിയത്.

ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയതാണ് രാഹുൽ.

ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുൽ ​ഗാന്ധി ജനങ്ങളോട് പറഞ്ഞു. ഞാൻ ഒരു സാധാരണ മനുഷ്യനാണ്.

അന്വേഷണ ഏജൻസികൾ കയ്യിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി ചിലർ കണ്ടു. രാജ്യത്തെ ജനങ്ങൾ അവർക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന ഞങ്ങളുടെ അഭിമാനമാണ്. അതിൽ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ധാർഷ്ട്യത്തെ വിനയം കൊണ്ടാണ് വോട്ടർമാർ തോൽപ്പിച്ചത്. ബിജെപി അയോധ്യയിൽ തോറ്റു. പ്രധാനമന്ത്രി തന്നെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. ഇന്ത്യയിൽ സമ്പൂർണ്ണ അധികാരമല്ല നരേന്ദ്ര മോദിക്ക് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും.

എനിക്ക് ഞാൻ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങൾ കൊടുക്കാൻ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു.-രാഹുൽ ​ഗാന്ധി പറഞ്ഞു.

#great #grief #stay #Wayanad #RaeBareilly #RahulGandhi #people #Wayanad

Next TV

Related Stories
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
Top Stories