#NasarFaizyKoodathai | പരസ്യപ്രസ്താവന നടത്തിയ നാസര്‍ ഫൈസി കൂടത്തായിക്ക്​ സമസ്തയുടെ താക്കീത്

#NasarFaizyKoodathai | പരസ്യപ്രസ്താവന നടത്തിയ നാസര്‍ ഫൈസി കൂടത്തായിക്ക്​ സമസ്തയുടെ താക്കീത്
Jun 11, 2024 07:29 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യ ചാനലുകളിൽ പരസ്യപ്രസ്താവന നടത്തിയ എസ്​.വൈ.എസ്​ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു.

ഇത്തരം പ്രസ്താവനകള്‍ മേലില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് നാസര്‍ ഫൈസിക്ക് അയച്ച കത്തില്‍ സമസ്ത നേതാക്കള്‍ മുന്നറിയിപ്പ്​ നൽകി.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നയങ്ങളും തീരുമാനങ്ങളും കാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സമസ്തയുടെ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും പോഷക സംഘടന നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുമെന്നും സമസ്ത നേതാക്കളായ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു.

നേതാക്കളെ മുഖ്യമന്ത്രി നേരിട്ട്​ വിളിക്കുകയോ മുഖ്യമന്ത്രിയുടെ പരിപാടിയിൽ സമസ്ത നേതൃത്വത്തെ നിർബന്ധിച്ച്​ പ​ങ്കെടുപ്പിക്കുകയോ ചെയ്തത്​ സി.പി.എം ഇറക്കിയ കാർഡായിരിക്കാമെന്നും അണികൾക്കിടയിലെ രാഷ്ട്രീയ അടിയൊഴുക്കിന്​ സമസ്ത കൂട്ടുനിൽക്കില്ലെന്ന്​ തെരഞ്ഞെടുപ്പിലൂടെ ബോധ്യമായെന്നും നാസർ ഫൈസി ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.​

പൊന്നാനിയിലെ സി.പി.എം സ്ഥാനാർഥി കെ.എസ്​. ഹംസയുടെ ശബ്​ദം സമസ്ത നേതാവിന്‍റെ ശബ്​ദമാകാൻ പാടില്ലെന്നും മുസ്​ലിം ലീഗിനെ പ്രതിസന്ധിയിലാക്കാൻ ആര്​ ശ്രമിച്ചാലും അത്​ പാടില്ലാത്തതാണെന്നും മുക്കം ഉമർ ഫൈസിയെ വിമർശിച്ച്​ അദ്ദേഹം തുറന്നടിക്കുകയും​ ചെയ്തു.

ഇതാണ്​ താക്കീതിന്​ കാരണമായതെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, സമസ്തയുടെ നിലപാടിന്​ വിരുദ്ധമായി തെരഞ്ഞെടുപ്പിന്​ മുമ്പ്​ പരസ്യ പ്രസ്താവന നടത്തിയ മുക്കം ഉമർ ഫൈസി​യെ താക്കീത്​ ചെയ്യാൻ സമസ്ത നേതൃത്വം തയാറാകാത്തത്​ എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തി ലീഗ്​ അനുകൂലികളായ സമസ്ത പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്​.

#NasarFaizyKoodathai #made #public #statement, #warned

Next TV

Related Stories
കൊടുമ്പുഴയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ

Feb 11, 2025 02:19 PM

കൊടുമ്പുഴയിൽ കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ അച്ഛനും മകനും പ്രതികൾ

രഹസ്യവിവരത്തെ തുടർന്നായിരുന്നു ഇവരുടെ വീട്ടിൽ വനം വകുപ്പ് പരിശോധന...

Read More >>
തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

Feb 11, 2025 01:59 PM

തൃശ്ശൂരിൽ സിപിഐഎമ്മിന് പുതുനേതൃത്വം; കെ വി അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി

തുടർന്ന്‌ സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ്‌ അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡന്‍റ്, ബീഡി വർക്കേഴ്സ്...

Read More >>
'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

Feb 11, 2025 01:56 PM

'രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വെച്ച്'; കോഴിക്കോട് എട്ടുമാസം പ്രായമായ കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് പിതാവ്, അന്വേഷണം

നിസാന്റെ മറ്റൊരു കുട്ടിയും രണ്ട് വർഷം മുമ്പ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു....

Read More >>
എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

Feb 11, 2025 01:48 PM

എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; വധ ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ്

ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ...

Read More >>
 കോഴിക്കോട്  പേരാമ്പ്രയിൽ  ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

Feb 11, 2025 01:38 PM

കോഴിക്കോട് പേരാമ്പ്രയിൽ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; സ്ഥലത്ത് സംഘര്‍ഷം

ജനവാസ മേഖലയില്‍ നിന്ന് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിലാണ് സംഘര്‍ഷം...

Read More >>
സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

Feb 11, 2025 01:36 PM

സഹകരണ ജീവനക്കാരുടെ ഫുട്ബോൾ ടൂർണ്ണമെന്റ് ; ചെക്യാട് ബാങ്ക് ജേതാക്കൾ

ഡെപ്പ്യൂട്ടി രജിസ്ട്രാർ വാസന്തി കെ. ആർ ഉദ്ഘാടനം ചെയ്തു....

Read More >>
Top Stories