#arrest | കണ്ണൂരിൽ സിപിഎം പ്രവർത്തകർക്കെതിരായ അക്രമം; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

#arrest |  കണ്ണൂരിൽ സിപിഎം പ്രവർത്തകർക്കെതിരായ അക്രമം; മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
Jun 11, 2024 03:27 PM | By Athira V

കണ്ണൂർ : മാഹി ചെറുകല്ലായിയിലെ സി.പി.എം. ഓഫീസായ ഹരീന്ദ്രൻ സ്മാരക മന്ദിരത്തിന് നേരേ ബി.ജെ.പി. പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ.

സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ന്യൂമാഹി കുറിച്ചിയിൽ ചവോക്കുന്നുമ്മൽ കുളവട്ടത്ത് കെ.അനീഷ് (43), ന്യൂമാഹി പെരിങ്ങാടി ചെള്ളയിൽ ഹൗസിലെ ഷൈമോദ് (45), പെരിങ്ങാടി കോട്ടാക്കുനി യിൽ ഹൗസിലെ കെ.കെ.സജിനീ ഷ് എന്ന അബി എന്നിവരെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ മാഹി കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. പരിക്കേറ്റ വിബിൻ (24), അശ്വിൻ (24) എന്നിവർ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരാൾക്ക് നെറ്റിയിലും മറ്റേയാൾക്ക് കഴുത്തിലുമാണ് മുറിവേറ്റത്. ഹരിന്ദ്രൻ സ്മാരക മന്ദിരത്തിന് സമീപം മാഹി-കേരള പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

#Violence #against #CPM #workers #Kannur #Three #BJP #workers #arrested

Next TV

Related Stories
Top Stories










Entertainment News