#womandeath | നെഞ്ചുവേദനയെന്ന് അറിയിച്ചപ്പോൾ ഗ്യാസ് കേറിയതെന്ന് നഴ്‌സുമാർ; ആദിവാസി യുവതിക്ക് ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

#womandeath | നെഞ്ചുവേദനയെന്ന് അറിയിച്ചപ്പോൾ ഗ്യാസ് കേറിയതെന്ന് നഴ്‌സുമാർ; ആദിവാസി യുവതിക്ക് ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം
Jun 3, 2024 04:28 PM | By Athira V

വയനാട്: ( www.truevisionnews.com ) വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗം ബാധിച്ച ആദിവാസി സ്ത്രീക്ക് ചികിത്സ ലഭിച്ചില്ലെന്ന് ആരോപണം. ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയെന്നും കുടുംബം പറയുന്നു.

വെള്ളമുണ്ട എടത്തിൽ പണിയ കോളനിയിലെ സിന്ധുവാണ് ഇന്നലെ രാത്രി മരിച്ചത്. വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധു സിന്ധുവിനെ കാൽമുട്ടു വേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ സിന്ധുവിന് രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ വിവരമറിയിച്ചെങ്കിലും ഏറെ നേരത്തേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് കുടുംബം പറയുന്നു.

രോഗം മൂർച്ഛിച്ചതോടെ ഡോക്ടറെ വിളിക്കാൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും തങ്ങളോട് കയർക്കുകയായിരുന്നു നഴ്സുമാർ. ശ്വാസതടസ്സമുണ്ടെന്നറിയിച്ചപ്പോൾ ഗ്യാസ് കയറിയതാണെന്നും ഭക്ഷണം കഴിക്കണമെന്നും പറഞ്ഞ ജീവനക്കാർ, രാത്രി ഡോക്ടറെ വിളിക്കാൻ തയ്യാറായില്ല.

പിന്നീട് രോഗി മരിച്ച ശേഷമാണ് ഡോക്ടർ എത്തിയതെന്നും കുടുംബം കണ്ണീരോടെ പറയുന്നു. മരിച്ച രോഗിയെ ഡോക്ടറെത്തിയ ശേഷം ഐസിയുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറയുന്നു.

രാത്രി 9 മണിയോടെ സിന്ധു മരിക്കും മുമ്പ് അവശത അനുഭവപ്പെട്ടപ്പോഴാണ് ഡോക്ടറെ വിളിക്കാൻ നേഴ്സുമാരോട് കരഞ്ഞു പറഞ്ഞതെന്നും സിന്ധുവിന്റെ മരണശേഷം നേഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായെന്നും ബന്ധുക്കൾ പറയുന്നു. വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിക്കും.

#tribal #woman #death #wayanad

Next TV

Related Stories
#Accident |  ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു;  15 പേര്‍ക്ക് പരിക്ക്

Nov 28, 2024 06:40 AM

#Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനു സമീപമാണ്...

Read More >>
#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ  കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

Nov 28, 2024 06:08 AM

#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം...

Read More >>
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
Top Stories