#MDMA | 113.57 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; കൂട്ടുപ്രതിയും പൊലീസ് പിടിയിൽ

#MDMA | 113.57 ഗ്രാം എംഡിഎംഎ പിടികൂടിയ  സംഭവം;  കൂട്ടുപ്രതിയും പൊലീസ് പിടിയിൽ
Jun 2, 2024 09:56 PM | By Susmitha Surendran

കല്‍പ്പറ്റ: (truevisionnews.com)   ബസില്‍ കടത്തുകയായിരുന്ന 113.57 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ കൂട്ടുപ്രതിയെയും മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെയാണ് തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കണ്ണൂര്‍ കാടാച്ചിറ വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈറി(24)ല്‍ നിന്ന് എം.ഡി.എം.എ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റൊരാള്‍ക്ക് നല്‍കാനായി മയക്കുമരുന്ന് കൊണ്ടുപോകുകയാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സുഹൈര്‍ വഴി തന്നെ കൂട്ടുപ്രതിയെയും പിടികൂടാനുള്ള പ്ലാന്‍ പൊലീസ് ഉണ്ടാക്കിയതോടെയാണ് കോഴിക്കോട് പൂളക്കൂല്‍ പള്ളിയത്ത് നൊച്ചാട്ട് വീട്ടില്‍ എന്‍.എ ഉബൈദ്(29) പിടിയിലായത്.

ഉബൈദ് കോഴിക്കോട് ജില്ലയിലെ ലോക്കല്‍ വിതരണക്കാരന്‍ ആണെന്ന് പൊലീസ് പറഞ്ഞു. സുഹൈറിനെ പിടികൂടിയ ഉടന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ലഹരി കടത്തുകാരന്‍ ആണെന്നും ഉബൈദിന് കൈമാറാനാണ് ലഹരി കടത്തുന്നതെന്നും മനസിലായത്.

തുടര്‍ന്ന് സുഹൈറിന്റെ ഫോണ്‍ നിരീക്ഷിച്ചും സുഹൈറിനെ ഒപ്പം കൂട്ടിയുമുള്ള പൊലീസിന്റെ കൃത്യമായ ആസൂത്രണത്തിലാണ് ഉബൈദിനെ വലയിലാക്കിയത്. പേരാമ്പ്രയില്‍ നിന്നാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പൊലീസും ചേര്‍ന്ന് ഉബൈദിനെ വലയിലാക്കുന്നത്.

പൊലീസിന്റെ കെണിയില്‍ അകപ്പെട്ടെന്ന് മനസിലായതോടെ ഉബൈദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകൂകയായിരുന്ന തമിഴ്നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടി വെച്ച് ശനിയാഴ്ച രാവിലെ പരിശോധന നടത്തിയപ്പോഴാണ് സുഹൈറില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു. എസ്.ഐമാരായ വിനോദ്കുമാര്‍, കെ.ടി. മാത്യു, സി.പി.ഒമാരായ ക്ലിന്റ്, ഖാലിദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

#113.57 #grams #MDMA #seized #Co-accused #police #custody

Next TV

Related Stories
#Accident |  ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു;  15 പേര്‍ക്ക് പരിക്ക്

Nov 28, 2024 06:40 AM

#Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനു സമീപമാണ്...

Read More >>
#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ  കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

Nov 28, 2024 06:08 AM

#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം...

Read More >>
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
Top Stories