#arrest | ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്‌ഐ അറസ്റ്റിൽ

#arrest | ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്‌ഐ അറസ്റ്റിൽ
May 30, 2024 05:36 PM | By VIPIN P V

മലപ്പുറം: (truevisionnews.com) വളാഞ്ചേരിയിൽ ക്വാറി ഉടമയെ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ എസ്‌ഐ അറസ്റ്റിൽ.

വളാഞ്ചേരിയിൽ എസ്‌ഐ ബിന്ദുലാലിനെയാണ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സി ഐ സുനിൽ ദാസ് ഒളിവിലാണ്. മൂന്നാം പ്രതി ഇടനിലക്കാരൻ ഒളിവിലാണ്.

ക്വാറി ഉടമയിൽ നിന്നും 18 ലക്ഷം രൂപ തട്ടിയെടുത്തു. മൂന്ന് പ്രതികളാണ് കേസിൽ ഉള്ളത്. കഴിഞ്ഞ മാർച്ചിൽ വളാഞ്ചേരി ക്വാറിയിൽ ഉപയോഗിക്കുന്ന സ്ഫോടക വസ്‍തുക്കളുമായി മൂന്ന് പേർ പിടിയിലായി.

പിന്നാലെ വളാഞ്ചേരി സിഐ ക്വാറി ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും താങ്കളെയും കേസിൽ പ്രതിചേർത്ത് ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി ഇല്ലെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

#SI #arrested #extortingmoney #quarryowner #threatening #put # jail

Next TV

Related Stories
Top Stories










Entertainment News