ഇടുക്കി: (truevisionnews.com) മഴ ശക്തമായതോടെ ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
മഴ കനത്തതോടെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരോധനവും ഏർപ്പെടുത്തിയത്. ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ കോട്ടയം ജില്ലയിൽ ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടം ഉണ്ടായി. ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്.
പ്രദേശത്തെ ഏഴ് വീടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. വ്യാപകമായി കൃഷിനാശമുണ്ടായി. ആളയപായമില്ല. കോട്ടയത്ത് ഇന്ന് രാവിലെ മുതല്‍ അതിശക്തമായ മഴയാണ്.
#Prohibition #night #travel #not #travel #between #7pm #6am