#sexualassault| അമ്മയുടെ അറിവോടെ 9-കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; പ്രതിക്ക് 80 വർഷം കഠിനതടവ്, അമ്മയ്ക്ക് 3 വർഷം

#sexualassault| അമ്മയുടെ അറിവോടെ 9-കാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു; പ്രതിക്ക് 80 വർഷം കഠിനതടവ്, അമ്മയ്ക്ക് 3 വർഷം
May 27, 2024 04:37 PM | By Susmitha Surendran

പട്ടാമ്പി: (truevisionnews.com)  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ അമ്മയുടെ അറിവോടെ രണ്ടാനച്ഛന്‍ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിനതടവും രണ്ട് ലക്ഷംരൂപ പിഴയും വിധിച്ച് കോടതി.

കേസിൽ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മൂന്നുവര്‍ഷം തടവും ഒരു ലക്ഷംരൂപ പിഴയും വിധിച്ചിട്ടുണ്ട്. പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.

2023-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ 45 വയസ്സുകാരനായ പ്രതി വീട്ടില്‍വെച്ച് അമ്മയുടെ അറിവോടെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവ് എസ്റ്റേറ്റ് പടി സ്വദേശിയാണ് പ്രതി. പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടിതി ഉത്തരവിട്ടു. ചാലിശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

17 സാക്ഷികളെ വിസ്തരിച്ച് 23 രേഖകള്‍ ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

#9yearold #molested #stepfather #mother's #knowledge #Accused #gets #80years #rigorous #imprisonment #mother #gets #3years

Next TV

Related Stories
11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

Mar 15, 2025 04:08 PM

11 വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകരയില്‍ 68കാരൻ അറസ്റ്റിൽ

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്....

Read More >>
നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

Mar 15, 2025 04:00 PM

നാദാപുരം വെള്ളൂരിൽ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

വീട്ടില്‍ ഡാന്‍സ് പഠിക്കാനെത്തിയ കുട്ടികളാണ് സംഭവം കാണുന്നത്. രക്ഷിതാക്കള്‍ വീട്ടിന് പുറത്ത്...

Read More >>
മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

Mar 15, 2025 03:43 PM

മെഡിക്കൽ കോളേജിൽ വൻവീഴ്ച; രോഗനിർണയത്തിന് അയച്ച ശരീരഭാഗങ്ങൾ മോഷ്ടിച്ചു, ആക്രിക്കാരൻ കസ്റ്റഡിയിൽ

പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്....

Read More >>
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

Mar 15, 2025 03:39 PM

കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയക്കളി, കലശംവരവിൽ ചെഗുവേരയും ഒപ്പം കാവിക്കൊടിയും, വിവാദം

രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തി. സമൂഹ മാധ്യമങ്ങളിലും ഇരുവിഭാഗങ്ങളുടെയും...

Read More >>
പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Mar 15, 2025 03:11 PM

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രണകാരണം വ്യക്തമല്ല. വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊലീസ്...

Read More >>
Top Stories