#rain |സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത; നാല്‌ ജില്ലകളിൽ യെല്ലോ അലേർട്ട്

#rain |സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത; നാല്‌ ജില്ലകളിൽ യെല്ലോ അലേർട്ട്
May 26, 2024 06:39 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്‌ സാധ്യത. നാല്‌ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകി.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ്‌ ഇന്ന് ബംഗ്ളാദേശിൽ തീരം തൊടും. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് നൽകി. ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്, റെഡ് അലേർട്ടുകൾ നൽകിയിട്ടില്ല.

നാളെ രണ്ട് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുർബലമായതാണ് മഴയുടെ തീവ്രത കുറയാൻ കാരണം.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ്‌ ഇന്ന് ബംഗ്ളാദേശിൽ തീരം തൊടും. ബംഗ്ലാദേശ് - പശ്ചിമ ബംഗാൾ തീരത്തിനിടയിൽ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ ആണ് സാധ്യത.

കടൽക്ഷോഭത്തിന് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് പ്രത്യേക ജാഗ്രത നിർദേശം നൽകി. മത്സത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കുണ്ട്.

മെയ് മാസം ഇതുവരെ 344മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2021ൽ 570 മില്ലീമീറ്റർ മഴ കേരളത്തിൽ ലഭിച്ചിരുന്നു. മെയ് 31ന് എത്തുമെന്ന് അറിയിച്ച കാലവർഷം ഇത്തവണ നേരത്തെ കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

#Chance #isolated #heavy #rain #state #today.

Next TV

Related Stories
#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Dec 21, 2024 08:03 PM

#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത് എന്നും ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

Dec 21, 2024 07:57 PM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം...

Read More >>
#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

Dec 21, 2024 07:52 PM

#sabudeath | കണ്ണീരോടെ വിട നല്‍കി നാട്; സഹകരണ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മൃതദേഹം സംസ്കരിച്ചു

രാവിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലെത്തിച്ച മൃതദേഹം ഉറ്റവര്‍ കണ്ണീരോടെ...

Read More >>
#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

Dec 21, 2024 05:34 PM

#fire | ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു

ബന്ധുവീടായ ജോയിയുടെ വീട്ടിൽ എത്തിയതായിരുന്നു ജോജി. റാന്നിയിൽ പോയശേഷം വീട്ടിലെത്തി യാത്രക്കാർ ഇറങ്ങിയശേഷം എൻജിൻ ഭാഗത്തുനിന്നും പുക...

Read More >>
Top Stories

Entertainment News