#arrest | പൊലീസിനെ കണ്ട് ചാടിയത് ചാണകക്കുഴിയിൽ; എ​.ഐ കാമറയിൽ കുടുങ്ങിയ സ്കൂട്ടർ മോഷ്ടാവ് സിനിമാ സ്റ്റൈലിൽ പിടിയിൽ

#arrest | പൊലീസിനെ കണ്ട് ചാടിയത് ചാണകക്കുഴിയിൽ; എ​.ഐ കാമറയിൽ കുടുങ്ങിയ സ്കൂട്ടർ മോഷ്ടാവ് സിനിമാ സ്റ്റൈലിൽ പിടിയിൽ
May 25, 2024 10:34 PM | By Athira V

അഞ്ചൽ: ( www.truevisionnews.com ) മോഷ്ടിച്ച സ്കൂട്ടറുമായി ഹെൽമറ്റ് ധരിക്കാതെ യാത്രചെയ്ത യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. ഏരൂർ പുഞ്ചിരിമുക്ക് ജയഭവനിൽ വിശ്വനാഥൻ പിള്ളയുള്ളയുടെ വീട്ട് വരാന്തയിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് കടന്ന തിരുവനന്തപുരം അമ്പൂരി പന്തപ്ലാവ്മൂട്ടില്‍ തോടുമല വഴിയരികത്ത് വീട്ടില്‍ അഭിനവ് (19) ആണ് പിടിയിലായത്.

പൊലീസ് അന്വേഷണത്തിനിടെ മോഷ്ടിച്ച സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത ദൃശ്യം കാട്ടാക്കട, നെടുമങ്ങാട് എന്നിവിടങ്ങളിലെ എ.ഐ കാമറ പകർത്തിയിരുന്നു. ഇതിന് പെറ്റിയടിക്കാൻ സ്കൂട്ടർ ഉടമയായ വിശ്വനാഥൻ പിള്ളയുടെ മൊബൈൽ ഫോണിൽ മെസേജുകൾ എത്തിയിരുന്നു.

ഈ വിവരം വിശ്വനാഥൻ പിള്ള ഏരൂർ പൊലീസിന് നൽകി. തുടർന്നാണ് അന്വേഷണം തിരുവനന്തപുരം ജില്ലയിലേക്കും വ്യാപിപ്പിച്ചത്. പ്രതി പന്തപ്ലാവ്മൂട്ടില്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ച ഏരൂര്‍ പൊലീസ് അവിടെയെത്തി കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടുകയായിരുന്നു.

പൊലീസിനെ കണ്ട് ഓടി ചാണകക്കുഴിയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന പൊലീസ് അഭിനവിനെ സാഹസികമായി പിടികൂടുകയായിരുന്നു. കവര്‍ച്ച ചെയ്ത സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ കവര്‍ച്ച ഉള്‍പ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അഭിനവ്.

കൂടുതല്‍ ആളുകള്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്‍, എസ്.ഐ അനു, സിവിൽ പൊലീസ് ഓഫിസർമാരായ നജീബ്, സന്തോഷ്‌കുമാര്‍, ജിജോ അലക്സ്, അസര്‍, അനീഷ്‌ മോന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

#scooter #thief #caught #movie #style

Next TV

Related Stories
#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

Jun 17, 2024 12:28 PM

#snake | കോഴിക്കോട് സ്കൂളിൽ പാമ്പ്; പൊലീസിൽ പരാതി നൽകി പ്രിൻസിപ്പൽ

പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ തു​ട​ർ ന​ട​പ​ടി​ക്കാ​യി ഫോ​റ​സ്റ്റ് വ​കു​പ്പി​ന് കൈ​മാ​റി​യെ​ന്ന് കു​ന്ദ​മം​ഗ​ലം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ...

Read More >>
 #arrest | ന്യൂമാഹിയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

Jun 17, 2024 12:27 PM

#arrest | ന്യൂമാഹിയിൽ വീടിന് നേരെ ബോംബ് എറിഞ്ഞ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ബോംബെറിഞ്ഞ പ്രതി മാഹി ചാലക്കരയിലെ കുഞ്ഞിപറമ്പത്ത് വീട്ടിൽ അരുണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു....

Read More >>
#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

Jun 17, 2024 12:23 PM

#periyadoublemurder |പെരിയ ഇരട്ടക്കൊലപാതകം; ഡി.സി.സിക്ക് വീഴ്ചയെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ

സിപിഎം കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസുകാർക്ക് നിയമപരിരക്ഷ ഉറപ്പാക്കിയില്ലെന്നും കണ്ടെത്തൽ....

Read More >>
#arrest |  ആഡംബര കാർ, പരിശോധനയിൽ കണ്ടെത്തിയത് 25 കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Jun 17, 2024 12:05 PM

#arrest | ആഡംബര കാർ, പരിശോധനയിൽ കണ്ടെത്തിയത് 25 കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

രണ്ടാം പ്രതി അനീഷ് കാപ്പാ കേസിൽ നാട് കടത്തപ്പെട്ടയാളാണ്. പ്രതികളുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന്...

Read More >>
#Jobfraud |പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ

Jun 17, 2024 11:56 AM

#Jobfraud |പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ

കഴിഞ്ഞ ദിവസം ടെലഗ്രാമില്‍ ഒരു വ്യക്തി അയച്ച സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം....

Read More >>
#complaint | കുത്തിവെപ്പിൽ അപാകതയെന്ന്​ പരാതി; കുട്ടി ചികിത്സയിൽ

Jun 17, 2024 11:51 AM

#complaint | കുത്തിവെപ്പിൽ അപാകതയെന്ന്​ പരാതി; കുട്ടി ചികിത്സയിൽ

കു​ത്തി​വെ​പ്പ്​ എ​ടു​ത്ത ഭാ​ഗം പ​ഴു​ത്ത​തി​നാ​ൽ 10ാം തീ​യ​തി ഇ​തേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി ചെ​ല്ലു​ക​യും ന​ഴ്സി​നോ​ട്...

Read More >>
Top Stories