#death | മഴക്കെടുതിയില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയ യുവാവ് മരിച്ചു

#death | മഴക്കെടുതിയില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയ യുവാവ് മരിച്ചു
May 25, 2024 09:14 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) അട്ടപ്പാടി ഗൂളിക്കടവില്‍ കനത്ത മഴയെ തുടര്‍ന്ന് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി സ്വദേശി ഫൈസല്‍ (25) ആണ് മരിച്ചത്. ഫൈസലിന് വിദഗ്ധ ചികിത്സ കിട്ടാൻ വൈകിയിരുന്നു.

അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ഐസിയു സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലാതായതോടെയാണ് ചികിത്സ വൈകിയത്.

കോട്ടത്തറ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള രണ്ട് ആംബുലൻസുകളും മാസങ്ങളായി കേടുപാടുകളെ തുടര്‍ന്ന് ഓടാതെ കിടക്കുകയായിരുന്നു. ഇതോടെ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ച ശേഷമാണ് ഫൈസലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റാൻ അവസരമൊരുങ്ങിയത്.

എന്നാല്‍ ആശുപത്രിയിലേക്ക് പോകുംവഴി രക്തസ്രാവം അധികമായതോടെ അടുത്ത് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചത്. വൈകീട്ടോടെയാണ് ഫൈസല്‍ ഓടിച്ചിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് വൻ മരത്തിന്‍റെ ഒരു ഭാഗം അങ്ങനെ തന്നെ അടര്‍ന്നുവീണത്.

തലയ്ക്കായിരുന്നു സാരമായ പരിക്കേറ്റിരുന്നത്. ജോലിക്ക് പോകുംവഴിയാണ് ഫൈസല്‍ അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കോട്ടത്തറ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

#man #severely #injured #after #tree #fell #auto #rickshaw #traveling #died #after #late #treatment

Next TV

Related Stories
#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

Jun 26, 2024 02:36 PM

#ManuThomas | ‘എം. ഷാജർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് ഗൂഢാലോചന നടത്തി’; മനു തോമസിന്റെ പരാതി പുറത്ത്

15 മാസമായി ഒരു രാഷ്ട്രീയ പ്രവർത്തനവും മനു നടത്തിയിട്ടില്ല. വ്യാപാര സംരംഭങ്ങളിൽനിന്ന് ഒഴിവാകാൻ മനുവിനോട് പാർട്ടി ആവശ്യപ്പെട്ടെങ്കിലും...

Read More >>
#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

Jun 26, 2024 01:45 PM

#pineapple | ചിലത് കരിഞ്ഞുണങ്ങി, ചിലത് വെള്ളം കയറി ചീഞ്ഞുപോയി; കാലാവസ്ഥാ മാറ്റം കാരണം കൈതച്ചക്ക കൃഷിയിൽ വ്യാപക നാശം

കൈതച്ചക്കകൾക്ക് ഗുണനിലവാരം ഇല്ലാത്തതോടെ തോട്ടത്തിൽ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലാണ്...

Read More >>
#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

Jun 26, 2024 01:43 PM

#amebicencephalitis | 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ

രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്....

Read More >>
Top Stories