#organtrafficking| ‘ആൻസിയുടെ കിഡ്‌നി എടുക്കാം, ഭർത്താവും ഇടനിലക്കാരനും നിർബന്ധിച്ചു; കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ

#organtrafficking| ‘ആൻസിയുടെ കിഡ്‌നി എടുക്കാം, ഭർത്താവും ഇടനിലക്കാരനും നിർബന്ധിച്ചു; കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ
May 25, 2024 05:13 PM | By Athira V

കണ്ണൂർ : ( www.truevisionnews.com ) ഇടനിലക്കാരനും ഭർത്താവും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചുവെന്ന് നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി. വൃക്ക നൽകാൻ 9 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തത്.

പിൻമാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമാക്കി. ബെന്നി എന്ന ഇടനിലക്കാരനാണ് യുവതിയുടെ ഭർത്താവിനെ സമീപിച്ചത്. ഒരു വർഷത്തിലധികമായി യുവതിയുടെ വിവിധ ടെസ്റ്റുകളും, രേഖകൾ തയാറാക്കലും നടക്കുന്നുണ്ട്. ‘കിഡ്‌നിയുടെ ഏജന്റാണ് ഭർത്താവിനെ വിളിക്കുന്നത്.

ആൻസിയുടെ കിഡ്‌നി എടുക്കാം, 9 ലക്ഷം തരാമെന്നാണ് പറഞ്ഞത്. ഇതിനിടെ ടെസ്റ്റും കാര്യങ്ങളുമെല്ലാം നടക്കുന്നുണ്ടായിരുന്നു. ടെസ്റ്റിന്റെ സമയത്ത് തന്നെ ഇത് പുറത്ത് പറയാൻ പറ്റിയില്ല. ഭർത്താവിനെ പേടിച്ചാണ് ഒന്നും പറയാതിരുന്നത്’ – യുവതി പറഞ്ഞു.

നേരത്തെ പെരുന്തോടിയിൽ താമസിച്ചിരുന്ന ബെന്നി എന്ന ഇടനിലക്കാരൻ ഇപ്പോൾ വയനാട് കാട്ടിക്കുളത്താണ് താമസിക്കുന്നത്. ആദിവാസി മേഖലയിലെ ദാരിദ്ര്യം ചൂഷണം ചെയ്താണ് ബെന്നിയുടെ പ്രവർത്തനം. കണ്ണൂരിൽ നിന്ന് 48 ഓളം പേർ ഈ കെണിയിൽ വീണിട്ടുണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

#organ #mafia #victim #kannur

Next TV

Related Stories
#Kuwaitbildingfire |കുവൈറ്റ് തീപിടുത്തം; മരിച്ച തിരുവല്ല സ്വദേശി തോമസിന്റെ വീട്ടിലെത്തി നഷ്ടപരിഹാരത്തുക കൈമാറി എന്‍ബിടിസി

Jun 17, 2024 11:28 AM

#Kuwaitbildingfire |കുവൈറ്റ് തീപിടുത്തം; മരിച്ച തിരുവല്ല സ്വദേശി തോമസിന്റെ വീട്ടിലെത്തി നഷ്ടപരിഹാരത്തുക കൈമാറി എന്‍ബിടിസി

എന്‍ബിടിസി മാനേജ്‌മെന്റ് പ്രതിനിധികളായ ഷിബി എബ്രഹാം, തോമസിന്റെ ഭാര്യ മറിയാമ്മയ്ക്ക് നഷ്ടപരിഹാരത്തുകയായ എട്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി...

Read More >>
#kanambrakunn | മൗനം ആർക്ക് വേണ്ടി?  ഭൂമാഫിയകൾ കൈയ്യടക്കിയ നാദാപുരത്തെ കിണമ്പ്ര കുന്ന് ഇടിച്ചു നിരത്തുന്നു

Jun 17, 2024 11:13 AM

#kanambrakunn | മൗനം ആർക്ക് വേണ്ടി? ഭൂമാഫിയകൾ കൈയ്യടക്കിയ നാദാപുരത്തെ കിണമ്പ്ര കുന്ന് ഇടിച്ചു നിരത്തുന്നു

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ നാദാപുരം ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലും നാലാം വാർഡിലുമായി പരന്നു കിടക്കുന്ന പ്രകൃതി മരോഹരവും...

Read More >>
#accident | കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ് അപകടം; ഒരാൾക്ക്​ പരിക്ക്

Jun 17, 2024 11:06 AM

#accident | കാർ നിയന്ത്രണംവിട്ട്​ മറിഞ്ഞ് അപകടം; ഒരാൾക്ക്​ പരിക്ക്

മു​റ്റ​ത്ത് ക​യ​റി​യ കാ​ർ വീ​ടി​ന്റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ത്ത്​ താ​ഴേ​ക്ക്...

Read More >>
#YouthCongress  |  കാഫിർ പോസ്റ്റ്; കെ.കെ ലതികക്കെതിരെ കേസെടുക്കണം; പരാതി നൽകി യൂത്ത് കോൺഗ്രസ്

Jun 17, 2024 11:06 AM

#YouthCongress | കാഫിർ പോസ്റ്റ്; കെ.കെ ലതികക്കെതിരെ കേസെടുക്കണം; പരാതി നൽകി യൂത്ത് കോൺഗ്രസ്

കാഫിർ പോസ്റ്റ് വ്യാ​​ജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചതിനാലാണ്...

Read More >>
#trafficviolations | വീണ്ടും നിയമലംഘനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

Jun 17, 2024 10:35 AM

#trafficviolations | വീണ്ടും നിയമലംഘനം; കാറിന്റെ ഡോറിലിരുന്ന് യുവാക്കള്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലായിരുന്നു...

Read More >>
Top Stories