പാലക്കാട്: (truevisionnews.com) കഞ്ചിക്കോട് ചുള്ളിമട പേട്ടക്കാട് മരച്ചില്ല വെട്ടുന്നതിനിടെ ഇലക്ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

തമിഴ്നാട് സ്വദേശി ശക്തിവേൽ (വിജയ്–45) ആണ് മരിച്ചത്. കഞ്ചിക്കോട്ട് താമസിച്ചുവരികയായിരുന്നു. ഇന്നു രാവിലെയാണ് അപകടം.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരച്ചില്ലകൾ വെട്ടുമ്പോഴായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
#Shocked #cutting #down #tree #Kanchikode #youth #met #tragic #end
