#Highcourt |രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിനിരയായ കുട്ടിയെ പിതാവിന്​ വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്

#Highcourt |രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിനിരയായ കുട്ടിയെ പിതാവിന്​ വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്
May 24, 2024 07:15 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) അമ്മയുടെ മുന്നിൽ വെച്ച്​ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴു​ വയസ്സുകാരനെ സ്വന്തം പിതാവിന്​ വിട്ടുനൽകാൻ ഹൈകോടതി ഉത്തരവ്​.

ആറ്റുകാൽ സ്വദേശിയുടെ ക്രൂരതക്കിരയായതിനെ തുടർന്ന്​ ശിശു ​ക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന കുട്ടിയെ വിട്ടു കൊടുക്കാനാണ്​ ജസ്റ്റിസ്​ ടി.ആർ. രവിയുടെ ഉത്തരവ്​.

കഴിഞ്ഞ ഏപ്രിലിൽ നടന്ന സംഭവത്തിൽ പ്രതിയെ ബാല നീതി നിയമ പ്രകാരം അറസ്റ്റ്​ ചെയ്തിരുന്നു. അതിക്രൂരമായ മർദ്ദനത്തിനും തീപ്പൊള്ള​ലടക്കം പീഡനത്തിനും കുട്ടി ഇരയായിരുന്നു.

സംഭവത്തെ തുടർന്ന്​ കുട്ടിയെ ശി​ശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിട്ടിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ സ്വന്തം പിതാവ്​ കുട്ടി​യെ വിട്ടുകിട്ടാൻ സമിതിക്ക്​ അപേക്ഷ നൽകിയെങ്കിലും കലക്ടറുടെ അനുമതി വേണമെന്ന കാരണം കാട്ടി തള്ളി.

തുടർന്ന്,​ കലക്ടർക്ക്​ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനു പിന്നാലെയാണ്​​ അഡ്വ. ജിബു പി. തോമസ്​ മുഖേന പിതാവ്​ ഹൈകോടതിയെ സമീപിച്ചത്​.

ഹരജിയിൽ കലക്ടർ, ശിശുക്ഷേമ സമിതി, അട്ടക്കുളങ്ങ​ര പൊലീസ്​, കുട്ടിയുടെ മാതാവ്​ എന്നിവർക്ക്​ കോടതി നോട്ടീസ്​ ഉത്തരവിട്ടു. തുടർന്നാണ്​ പിതാവിനൊപ്പം കുട്ടിയെ വിട്ടു നൽകാൻ നിർദേശിച്ചത്​.

#High #Court #ordered #handover #child #who #brutally #beaten #his #stepfather #his #father

Next TV

Related Stories
#founddead | കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

Jun 26, 2024 10:29 AM

#founddead | കേബിൾ ടിവി ടെക്നീഷ്യനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ നടക്കാൻ പോയ ആളാണ് പ്രതീഷ് വീണുകിടക്കുന്നതായി...

Read More >>
#amebicmeningoencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

Jun 26, 2024 10:00 AM

#amebicmeningoencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

ആരോഗ്യ വകുപ്പിന് കീഴില്‍ ആശാ വര്‍ക്കര്‍മാരാണ് ഈ അടുത്ത ദിവസങ്ങളില്‍ ഇവിടെ നിന്ന് കുളിച്ച ആളുകളുടെ വിവരം...

Read More >>
#josekmani | തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

Jun 26, 2024 08:54 AM

#josekmani | തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ...

Read More >>
#heavyrain | കനത്ത മഴ, മണ്ണിടിച്ചിൽ; ഇടുക്കിയിലെ മലയോര മേഖലയിൽ അതീവ ജാഗ്രത, മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Jun 26, 2024 08:41 AM

#heavyrain | കനത്ത മഴ, മണ്ണിടിച്ചിൽ; ഇടുക്കിയിലെ മലയോര മേഖലയിൽ അതീവ ജാഗ്രത, മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് മധ്യവയസ്കൻ...

Read More >>
#drugcase | കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്

Jun 26, 2024 08:27 AM

#drugcase | കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്

എയർ പിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവ...

Read More >>
Top Stories