#arrest | 14കാരനെ മർദ്ദിച്ച സംഭവം; ബിജെപി നേതാവിനെതിരെ വധശ്രമക്കുറ്റം ചുമത്തി, അറസ്റ്റ്

#arrest | 14കാരനെ മർദ്ദിച്ച സംഭവം; ബിജെപി നേതാവിനെതിരെ വധശ്രമക്കുറ്റം ചുമത്തി, അറസ്റ്റ്
May 23, 2024 05:16 PM | By Athira V

ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവത്തിൽ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ആലമ്പളളി മനോജാണ് അറസ്റ്റിലായത്.

വധശ്രമക്കുറ്റം ചുമത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ഇന്നലെ ജാമ്യത്തിൽ വിട്ടിരുന്നു.

നിസാര വകുപ്പുകൾ ചുമത്തിയാണ് മനോജ് കുമാറിനെ പ്രതിചേർത്തത് എന്നും ആക്ഷേപമുയരുന്നതിനിടെയാണ് ഇന്ന് വീണ്ടും അറസ്റ്റ്.

കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്. ഷാഫിയും സഹോദരനും സൈക്കിളിൽ പോകുമ്പോൾ ആലമ്പള്ളി മനോജ് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

മ‍ർദ്ദനമേറ്റതിനെ തുടർന്ന് കുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

#bjp #local #leader #arrested #beating #14 #year #old

Next TV

Related Stories
Top Stories










Entertainment News