#TanurCustodialDeath | താനൂര്‍ കസ്റ്റഡി മരണ കേസ്; പൊലീസുകാരായ നാല് പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും

#TanurCustodialDeath  | താനൂര്‍ കസ്റ്റഡി മരണ കേസ്; പൊലീസുകാരായ നാല് പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും
May 23, 2024 07:00 AM | By Aparna NV

 മലപ്പുറം:(truevisionnews.com)  താനൂർ കസ്റ്റഡി മരണക്കേസില്‍ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് വീണ്ടും നടത്തും. വൈകീട്ട് 3ന് കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. പ്രതികളായ നാല് പൊലീസുകാരുടെയും തിരിച്ചറിയല്‍ പരേഡ് നേരത്തെ നടത്തിയിരുന്നു.

എന്നാൽ എല്ലാ സാക്ഷികള്‍ക്കും അന്ന് തിരിച്ചറിയില്‍ പേരഡില്‍ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ താമിര്‍ ജിഫ്രിയെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്നതു കണ്ടെന്ന സാക്ഷിമൊഴികളുണ്ട്.

ഈ സാഹചര്യത്തില്‍ നേരത്തെ അസൗകര്യം കാരണം എത്തിച്ചേരാൻ കഴിയാത്ത സാക്ഷികളുടെ കൂടി തിരിച്ചറിയില്‍ പരേഡ് നടത്തണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഈ ആവശ്യം എറണാകുളം സി ജെ എം കോടതി അനുവദിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്.

കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എസ് പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായ സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ്, ആൽബിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്.

#Tanur #Custodial #Death #Case #identification #parade #will #be #held #today

Next TV

Related Stories
#beaten | മകളോട് മോശമായി പെരുമാറി, വിവരമറിഞ്ഞെത്തിയ അമ്മ കണ്ടക്ടറുടെ മുഖത്തടിച്ചു; മൂക്കിൻ്റെ പാലം തകര്‍ത്തു

Jun 21, 2024 10:53 PM

#beaten | മകളോട് മോശമായി പെരുമാറി, വിവരമറിഞ്ഞെത്തിയ അമ്മ കണ്ടക്ടറുടെ മുഖത്തടിച്ചു; മൂക്കിൻ്റെ പാലം തകര്‍ത്തു

ബസ് കണ്ടക്ടറായ 59 കാരൻ രാധാകൃഷ്ണപിള്ളയുടെ മൂക്കിൻ്റെ പാലമാണ് പെൺകുട്ടിയുടെ അമ്മ...

Read More >>
#akhilamaryat | ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട്; അഖിലയുടെ പരാതി അന്വേഷിക്കാൻ രണ്ടംഗ സമിതി

Jun 21, 2024 09:48 PM

#akhilamaryat | ഒരാഴ്ച്ചയ്ക്കകം റിപ്പോർട്ട്; അഖിലയുടെ പരാതി അന്വേഷിക്കാൻ രണ്ടംഗ സമിതി

സമൂഹ മാധ്യമങ്ങളിൽ അശ്ലീല വീഡിയോ പ്രചരിച്ചത് ഏറെ...

Read More >>
#sreelimasuicide |  ശ്രീലിമയുടെ വേർപാട്; വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ഉറ്റവരും

Jun 21, 2024 09:16 PM

#sreelimasuicide | ശ്രീലിമയുടെ വേർപാട്; വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ഉറ്റവരും

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സ തുടരുന്നതിനിടെ ഇന്ന് വൈകിട്ടായിരുന്നു...

Read More >>
#lifeimprisonment |മാതൃസഹോദരിയുടെ മകളുടെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാന്ത്യംവരെ തടവ്

Jun 21, 2024 08:56 PM

#lifeimprisonment |മാതൃസഹോദരിയുടെ മകളുടെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാന്ത്യംവരെ തടവ്

ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല. വാടകവീടുകളില്‍ മാറിമാറിത്താമസിച്ചായിരുന്നു...

Read More >>
#arrest |മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം; കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ

Jun 21, 2024 08:39 PM

#arrest |മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം; കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ

പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ്‌ പൊലീസ്‌...

Read More >>
Top Stories