#rain | ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

#rain | ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
May 22, 2024 02:57 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്.

30 മുതൽ 40 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 22) അതിതീവ്രമായ മഴയ്ക്കും, നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മെയ്‌ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.

വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കും.

വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കാണ് ഈ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

#Chakravatachuzhi:# Chance #rain #thunder #lightning #next #fivedays #Kerala

Next TV

Related Stories
#accident |  ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം;  14കാരൻ   മരിച്ചു

Jun 16, 2024 06:22 AM

#accident | ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 14കാരൻ മരിച്ചു

ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്....

Read More >>
#CPM  | സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; കേന്ദ്ര നേതാക്കൾ അടക്കം പങ്കെടുക്കും

Jun 16, 2024 06:05 AM

#CPM | സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; കേന്ദ്ര നേതാക്കൾ അടക്കം പങ്കെടുക്കും

ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം....

Read More >>
#arrest | എ.ഐ ഉപയോഗിച്ച് വിഡിയോ നിർമിച്ച് പണം തട്ടിയ പ്രതി പിടിയിൽ

Jun 15, 2024 11:06 PM

#arrest | എ.ഐ ഉപയോഗിച്ച് വിഡിയോ നിർമിച്ച് പണം തട്ടിയ പ്രതി പിടിയിൽ

2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്....

Read More >>
#arrest | ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതിയായ യുവതി 10 വർഷത്തിന് ശേഷം പിടിയിൽ

Jun 15, 2024 11:06 PM

#arrest | ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതിയായ യുവതി 10 വർഷത്തിന് ശേഷം പിടിയിൽ

കമ്പളക്കാട് ഇൻസ്‌പെക്ടർ ഇ.ഗോപകുമാറിന്റ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ്...

Read More >>
Top Stories