#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം

#Rapecase | 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മുമ്പും സമാനകേസ്; തിരിച്ചറിയാൻ സഹായിച്ചത് സി.സി.ടി.വി ദൃശ്യം
May 21, 2024 08:19 AM | By VIPIN P V

കാസർകോട്: (truevisionnews.com) ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയായ പി എ സലീമിനെതിരെ മുമ്പും പോക്സോ കേസ്.

2022ൽ ബന്ധുവായ 14കാരിയെയാണ് ഇയാൾ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അയൽവാസിയായ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.

ഇതിന് തൊട്ടു​മുമ്പ് മറ്റൊരു മോഷണവും ഇയാൾ നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ കേസിലും പ്രതി സലീം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ഇയാൾക്കായി അന്വേഷണ സംഘം കുടകിലേക്ക് തിരിച്ചിട്ടുണ്ട്. വിവാഹശേഷം വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് സലീം.

സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം ഇയാൾ വീട്ടിൽ നിന്ന് മാറിനിന്നതും അന്വേഷണ സംഘത്തിന്‍റെ സംശയം ബലപ്പെടുത്തി.

പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും പൊലീസിന് ലഭിച്ചു. കുടകിലെ ബന്ധുവീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

#similarcase #accused #case #abducting #torturing #year-#old #girl; #CCTVfootage #helped #identification

Next TV

Related Stories
'ചുറ്റും ആംബുലൻസിന്റെ ശബ്ദം, ചുരം കയറിയവരെ ഭീകരർ വെടിവെച്ച് കൊന്നുവത്രേ..കൂടുതൽ കേൾക്കാൻ കരുത്തുണ്ടായില്ല'; ഞെട്ടലിൽ വടകര സ്വദേശി

Apr 24, 2025 05:32 PM

'ചുറ്റും ആംബുലൻസിന്റെ ശബ്ദം, ചുരം കയറിയവരെ ഭീകരർ വെടിവെച്ച് കൊന്നുവത്രേ..കൂടുതൽ കേൾക്കാൻ കരുത്തുണ്ടായില്ല'; ഞെട്ടലിൽ വടകര സ്വദേശി

ഏപ്രിൽ 16നാണ് പുതുപ്പണം സ്വദേശിയായ ജലീലും കുടുംബവും സുഹൃത്തും അധ്യാപകനുമായ അബ്‌ദുൾ ലത്തീഫിനും കുടുംബത്തിനുമൊപ്പം ജമ്മുകാശ്‌മീരിലേക്ക് യാത്ര...

Read More >>
വീട് കുത്തിത്തുറന്ന് മോഷണം; മേശകളും അലമാരകളും തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു

Apr 24, 2025 05:29 PM

വീട് കുത്തിത്തുറന്ന് മോഷണം; മേശകളും അലമാരകളും തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു

വാതിലുകള്‍ എല്ലാം തകര്‍ത്ത നിലയിലാണ്. മേശകളും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ എല്ലാം വലിച്ചുവാരി ഇട്ടിട്ടുണ്ട്. സുനില്‍ ഉടന്‍തന്നെ...

Read More >>
'കണ്ണൂർ, മാഹി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം'; 110 ഗ്രാം എംഡിഎംഎ പിടികൂടി; തലശ്ശേരി സ്വദേശി ഉൾപ്പടെ 8 പേർ അറസ്റ്റിൽ

Apr 24, 2025 05:21 PM

'കണ്ണൂർ, മാഹി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം'; 110 ഗ്രാം എംഡിഎംഎ പിടികൂടി; തലശ്ശേരി സ്വദേശി ഉൾപ്പടെ 8 പേർ അറസ്റ്റിൽ

ഇവരിൽ നിന്ന് രണ്ട് കാറുകൾ, 8 മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ 27 ലക്ഷത്തിൻ്റെ വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്....

Read More >>
കോഴിക്കോട് പയ്യോളിയില്‍ കുട്ടികളെ ലക്ഷ്യം വെച്ച് ലഹരി കച്ചവടം; 47-കാരൻ പിടിയിൽ

Apr 24, 2025 05:17 PM

കോഴിക്കോട് പയ്യോളിയില്‍ കുട്ടികളെ ലക്ഷ്യം വെച്ച് ലഹരി കച്ചവടം; 47-കാരൻ പിടിയിൽ

തുടര്‍ന്ന് പ്രതിയേയും ഇയാള്‍ കൈവശം വച്ചിരുന്ന 7 പാക്കറ്റ് ഹാന്‍സും 9 പാക്കറ്റ് കൂള്‍ ലിപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരില്‍ എസ് ഐ...

Read More >>
കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

Apr 24, 2025 05:11 PM

കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ്...

Read More >>
 കണ്ണൂരിൽ  സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Apr 24, 2025 04:41 PM

കണ്ണൂരിൽ സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ബസിന്‍റെ ഡ്രൈവർ വി.കെ.റിബിന്‍റെ ലൈസൻസാണ് ആർടിഒ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്....

Read More >>
Top Stories

Entertainment News