കോട്ടയം: ( www.truevisionnews.com ) വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല് കണ്ട് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്. ഇർഷാദും (34) ഷിനിജയും (30) രണ്ട് കുഞ്ഞുങ്ങളുമായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നത്. സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻ തന്നെ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഇൻസാ മറിയം മരിക്കുകയായിരുന്നു. ഇവരുടെ നാലുവയസ്സുള്ള മൂത്ത മകൾ നൈറക്ക് പരിക്കുണ്ട്. മൂവരും ആശുപത്രിയിൽ ചികിത്സയിലാണ്.
#one #year #old #child #died #road #accident
