#pocsocase | പോക്സോ കേസ് അതിജീവിതയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ബെൽറ്റ് മുറുകിയുളള മരണമെന്ന് നിഗമനം

#pocsocase | പോക്സോ കേസ് അതിജീവിതയുടെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ ബെൽറ്റ് മുറുകിയുളള മരണമെന്ന് നിഗമനം
May 15, 2024 05:58 PM | By Athira V

ഇടുക്കി : ( www.truevisionnews.com ) ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആത്മഹത്യയെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

ഇന്നലെ രാവിലെയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു.

പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്.

ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

രണ്ടു വർഷം മുമ്പുള്ള പോക്സോ കേസിലെ ഇരയാണ്. കേസിലെ പ്രതികളെ അന്ന് അറസ്റ്റു ചെയ്തിരുന്നു. ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.

#idukki #pocso #case #victim #death #postmortem #report #details

Next TV

Related Stories
#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

Dec 8, 2024 05:22 PM

#Indujadeath | നവവധു ആത്മഹത്യ ചെയ്ത സംഭവം; ‘അജാസ് ഇന്ദുജയെ മർദ്ദിക്കുന്നത് കണ്ടു’; ഭർത്താവ് അഭിജിത്ത് മൊഴി നൽകി

ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ...

Read More >>
#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

Dec 8, 2024 05:04 PM

#suicide | പത്തൊമ്പതുകാരി തൂങ്ങി മരിച്ചനിലയിൽ; ജീവനൊടുക്കിയത് പ്രതിശ്രുത വരനുമായി സംസാരിച്ചതിന് പിന്നാലെ

സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടുവർഷം മുമ്പാണ് ഇവരുടെ വിവാഹം...

Read More >>
#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

Dec 8, 2024 04:44 PM

#RameshChennithala | 'ദീർഘകാല വൈദ്യുതി കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് സംവാദത്തിനുണ്ടോ'; മന്ത്രിയെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ്' - രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ...

Read More >>
#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Dec 8, 2024 04:04 PM

#ksrtc | താമരശ്ശേരി ചുരത്തിലൂടെ അപകടയാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

ഇന്നലെ വൈകിട്ടായിരുന്നു മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവർ കെഎസ്ആർടിസി ബസ്...

Read More >>
Top Stories

Entertainment News