#suspended |വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു, എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ

#suspended |വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു, എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
May 10, 2024 07:27 AM | By Susmitha Surendran

ഇടുക്കി: (truevisionnews.com) കട്ടപ്പനയിൽ വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ച സംഭവത്തിൽ എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ.

കട്ടപ്പന പ്രിൻസിപ്പൽ എസ്.ഐ. ആയിരുന്ന സുനേഖ് ജെയിംസിനും, സി.പി.ഒ. മനു പി. ജോസിനുമെതിരെയാണ് നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇരുവരെയും ജില്ലാ പൊലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു.

എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെതാണ് സസ്പെഷൻ നടപടി. ഏപ്രിൽ 25നാണ് പൊലീസ് സംഘം വിദ്യാർത്ഥിയായ ആസിഫിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തു മർദ്ദിച്ചത്.

ഏപ്രിൽ 25 ന് ഇരട്ടയാറിൽ വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സിപിഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ടു പേരും പുളിയൻമല മടുക്കോലിപ്പറമ്പിൽ ആസിഫും ചേർന്ന് വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചുവെന്ന് കാണിച്ച് പോലീസ് മൂവർക്കുമെതിരെ കേസെടുത്തു.

പ്രായപൂർത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാൻഡ് ചെയ്യുകയും ചെയ്തു. രണ്ട് ബൈക്കുകളിലാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പൊലീസ് വാഹനത്തെ മറികടന്നു പോയി.

പുറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാൻ പൊലീസ് ജീപ്പ് കുറുകെ നിർത്തി. ഈ സമയം ബൈക്ക് പൊലീസ് വാഹനത്തിന് സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു.

ബൈക്കിടിച്ച സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്ന ആസിഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വാഹനത്തിൽ വച്ചും സ്റ്റേഷനിൽ വെച്ചും മർദിച്ചതായും ചൂണ്ടിക്കാട്ടി അമ്മ ഗവർണർക്കും മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിരുന്നു.

#Student #arrested #beatenup #false #case #SI #CPO #suspended

Next TV

Related Stories
#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

May 20, 2024 07:40 PM

#missing | മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

ഒപ്പമുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർ കൂടി ആറ്റിൽ ഇറങ്ങിയിരുന്നെങ്കിലും ഇവർ നീന്തി...

Read More >>
#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

May 20, 2024 07:37 PM

#kappacase|നാടുകടത്തിയ കാപ്പ കേസ് പ്രതി തിരിച്ചെത്തി; രഹസ്യവിവരത്തെ തുടർന്ന് വീണ്ടും അറസ്റ്റിൽ

അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം,കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ...

Read More >>
#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

May 20, 2024 07:30 PM

#Sexualassault | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

എട്ട് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മുഖത്തും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. മുഖം മറച്ചെത്തിയ മലയാളം...

Read More >>
#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

May 20, 2024 06:03 PM

#keralarain | സംസ്ഥാനത്ത് മഴക്കെടുതി; ഒരാളെ ഒഴുക്കിൽപെട്ട് കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്; കൺട്രോൾ റൂം തുറന്നു

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം...

Read More >>
#westnailDEATH | കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

May 20, 2024 05:51 PM

#westnailDEATH | കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു...

Read More >>
Top Stories