#vsivankutty | നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; രണ്ടാഴ്ചയിൽ റിപ്പോർട്ട് നൽകണം

#vsivankutty | നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ അധികമില്ല, അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; രണ്ടാഴ്ചയിൽ റിപ്പോർട്ട് നൽകണം
May 9, 2024 03:58 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ 2023-24 വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തിൽ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വിവരിച്ചു. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച് അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വിവരിച്ചു.

അതേസമയം 78.69 ശതമാനമാണ് ഇത്തവണത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം.

മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സയന്‍സ് വിഭാഗത്തില്‍ 84.84 ശതമാനമാണ് വിജയം. ഹ്യുമാനിറ്റീസ് 67.09 ശതമാനവും കൊമേഴ്സ് 76.11ശതമാനവുമാണ് വിജയം. ഇത്തവണ സയൻസ് വിഭാഗത്തില്‍ മാത്രമായി 189411 പേര്‍ പരീക്ഷയെഴുതിതില്‍ 160696 പേരാണ് ഉന്നത പഠനത്തിന് അർഹത നേടിയത്.

ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ 76835 പേര്‍ പരീക്ഷ എഴുതിയതില്‍ 51144 ഉന്നത പഠനത്തിന് അര്‍ഹത നേടി. വി എച്ച് എസ് ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 6.97ശതമാനത്തിന്‍റെ കുറവാണുണ്ടായത്.

പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in , www.keralaresults.nic.in , www.result.kerala.gov.in , www.examresults.kerala.gov.in , www.results.kite.kerala.gov.in  എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in , www.vhse.kerala.gov.in , www.results.kite.kerala.gov.in , www.prd.kerala.gov.in , www.examresults.kerala.gov.in , www.results.kerala.nic.in  എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

#education #minister #vsivankutty #orders #inquiry #less #number #govt #schools #100 #percentage #victory

Next TV

Related Stories
#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

May 20, 2024 02:06 PM

#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ...

Read More >>
#stolen | മോഷണ പരമ്പര; പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു

May 20, 2024 01:41 PM

#stolen | മോഷണ പരമ്പര; പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു

വെളിയത്തുനാട് പറേലിപളളത്തെ റഷീദിന്‍റെ കടയിലാണ് മോഷണം. ഹെൽമറ്റും ഗ്ലൗസും ധരിച്ചെത്തിയ രണ്ടുപേർ കമ്പിപ്പാര ഉപയോഗിച്ച് കടകുത്തിത്തുറന്ന്...

Read More >>
#kseb | കോഴിക്കോട് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

May 20, 2024 01:21 PM

#kseb | കോഴിക്കോട് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്ന് കെ എസ് ഇ ബി...

Read More >>
#veenageorge | 'ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്'; ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി

May 20, 2024 01:16 PM

#veenageorge | 'ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്'; ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി

വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍...

Read More >>
#HighCourt | ആർആൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

May 20, 2024 01:07 PM

#HighCourt | ആർആൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയെ തൽക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ പ്രസ്താവന വിവാദമായിട്ടും ഇത് പിൻവലിക്കാൻ സത്യഭാമ...

Read More >>
#wallcollapsed  | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

May 20, 2024 12:54 PM

#wallcollapsed | മഴയിൽ വീടിന്റെ മതിലിടിഞ്ഞുവീണു; ഗൃഹപ്രവേശന ചടങ്ങിനിടെ രണ്ടുപേർക്ക് പരിക്ക്

കുട്ടികളുൾപ്പെടെ നിരവധിയാളുകൾ നേരത്തെ ഭക്ഷണംകഴിച്ചുമടങ്ങിയതിനാൽ വലിയ അപകടമാണ്...

Read More >>
Top Stories