#Aralipoo |അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദമായി അരളി നല്‍കില്ല

#Aralipoo |അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രസാദമായി അരളി നല്‍കില്ല
May 9, 2024 03:36 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ഇനി മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തീരുമാനം. പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. എന്നാല്‍ നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല.

തിരുവതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും.

സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് ശ്രദ്ധേയമായ തീരുമാനം. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായത്. ഫോൺ ചെയ്യുന്നതിനിടെ മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ മറ്റോ ഇവര്‍ അബദ്ധത്തില്‍ കഴിച്ചു, ഇതോടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം.

എന്നാല്‍ ഇത് സംബന്ധിച്ച ശാസ്ത്രീയ പരിശോധനയുടെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും സൂര്യയുടെ മരണത്തോടെ അരളിപ്പൂവ് വിഷമാണ് എന്ന നിലയിലുള്ള പ്രചാരണം ശക്തമായി.

ഇതോടെ ആളുകളില്‍ ആശങ്കയും പടര്‍ന്നു. ഇതിന് ശേഷം പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിപ്പൂവാണ് കാരണമെന്ന സംശയവും ഉയര്‍ന്നുവന്നു.

#Avoid #plantains #Travancore #Devaswom #Board #not #provide #aralipoo #prasad #temples

Next TV

Related Stories
#arrest |  47 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

May 20, 2024 05:49 PM

#arrest | 47 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷന്‍ വാങ്ങി സുഹൃത്തിന് ഉപയോഗിക്കാന്‍ കൊടുത്തതിനാണ് മനാഫ്...

Read More >>
#bodyfound |  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

May 20, 2024 04:57 PM

#bodyfound | യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

വഴിക്കടവ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം...

Read More >>
#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

May 20, 2024 04:57 PM

#attack | തമ്മിൽത്തല്ലിനിടെ റോഡിലൂടെയെത്തിയ കാർ അടിച്ച് തകർത്ത് അതിഥി തൊഴിലാളി

പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ്...

Read More >>
#Hepatitis |  മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

May 20, 2024 04:44 PM

#Hepatitis | മഞ്ഞപ്പിത്ത ബാധ; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം...

Read More >>
#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

May 20, 2024 04:34 PM

#death | പിതാവിന്റെ മരണവാർത്തയറിഞ്ഞ മകൻ കുഴഞ്ഞുവീണ് മരിച്ചു

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
Top Stories