#westnilefever | കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു; 10 പേർക്ക് രോഗബാധ, രണ്ടു പേർ മരിച്ചു

#westnilefever | കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു; 10 പേർക്ക് രോഗബാധ, രണ്ടു പേർ മരിച്ചു
May 7, 2024 07:51 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com )  കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്.

2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈൽ ഫീവറാണെന്നു കണ്ടെത്തിയത്.

പിന്നീട് സ്രവങ്ങൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈൽ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇതിനു സമാനമാണ് മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങൾ.

ഇതിനാൽ രോഗ ബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചിലയിടത്ത് ചികിത്സ നൽകിയതെന്നു പറയുന്നു. മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.

ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകാരിയാകുക.

#westnile #fever #confirmed #10 #people #kozhikode #malappuram #districts

Next TV

Related Stories
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

May 19, 2024 02:31 PM

#escaped | ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കേരളാ പൊലീസ് ദില്ലി എയർപോർട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന...

Read More >>
#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

May 19, 2024 02:08 PM

#arrest | നിരവധി കേസുകളില്‍ ഉൾപ്പെട്ടവർ, കൊച്ചിയിലെ ക്വട്ടേഷൻ സംഘം വയനാട് പിടിയില്‍; കസ്റ്റഡിയിലുള്ളത് നാല് പേര്‍

സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി പരിശോധന...

Read More >>
#straydog |  തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

May 19, 2024 02:06 PM

#straydog | തെരുവുനായ്​ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. ഇ​ട​ച്ചി​റ ഇ​ൻ​ഫോ പാ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​...

Read More >>
#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

May 19, 2024 02:04 PM

#dead|കാസർകോട് അതിഥി തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

അണക്കെട്ടിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയിൽ...

Read More >>
Top Stories