#attack | വടകരയിലെ സിപിഎം പ്രകടനം വഴി മുടക്കി; വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ യുവാവിന്റെ ശ്രമം, മര്‍ദ്ദനമേറ്റു

#attack | വടകരയിലെ സിപിഎം പ്രകടനം വഴി മുടക്കി; വിമർശിച്ച് ഫേസ്ബുക്ക് ലൈവ് ഇടാൻ യുവാവിന്റെ ശ്രമം, മര്‍ദ്ദനമേറ്റു
May 7, 2024 05:58 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) വടകരയിൽ സിപിഎം പ്രകടനത്തെ വിമർശിച്ച വഴിയാത്രക്കാരന് നേരെ കയ്യേറ്റം. വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎം നടത്തുന്ന പൊതുയോഗത്തിന്റെ ഭാഗമായുള്ള പ്രകടനത്തെ വിമർശിച്ച് യുവാവ് ഫേസ്ബുക്ക് ലൈവ് ഇടാൻ ശ്രമിച്ചിരുന്നു.

പ്രകടനം മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നുവെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇതിനിടെയാണ് ഒരു സംഘം പ്രവർത്തകർ യുവാവിനെ കയ്യേറ്റം ചെയ്തത്. പൊലീസ് നോക്കി നിൽക്കെ പ്രവർത്തകർ ഇയാളെ മർദ്ദിച്ചു.

തുടർന്ന് പൊലീസ് ഇടപെട്ട് യുവാവിന് ചികിത്സ നൽകി സ്റ്റേഷനിൽ എത്തിച്ചു. പരാതി നൽകാൻ താൽപര്യമില്ലെന്ന് യുവാവ് അറിയിച്ചതായി വടകര പൊലീസ് അറിയിച്ചു.

തുടർന്ന് ഇയാൾ വീട്ടിലേക്ക് മടങ്ങിയെന്നാണ് പൊലീസ് വിശദീകരണം. മർദ്ദനമേറ്റ യുവാവിന്റെ പേര് വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.

#cpim #workers #attack #youth #tried #shoot #criticize #video #against #cpm #road #blocking #rally #vadakara

Next TV

Related Stories
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
Top Stories