#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​

#Complaint | കെ.എസ്.ആർ.ടി.സി കണ്ടക്ടർ രാത്രിയി​ൽ സ്ത്രീയെയും മകളെയും വിജനമായ സ്ഥലത്ത് ഇറക്കിവിട്ടെന്ന് പരാതി ​
May 6, 2024 03:19 PM | By VIPIN P V

കോട്ടയം: (truevisionnews.com) കെ.എസ്.ആർ.ടി.സി കണ്ടക്ടർ അമ്മയെയും മകളെയും രാത്രിയിൽ ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കി വിട്ടെന്ന് പരാതി.

കോട്ടയം പ്രവിത്താനം പാലത്തിങ്കൽ രജനി വിനുവാണ് മല്ലപ്പള്ളി ഡിപ്പോയിലെ ബസ് ജീവനക്കാർക്കെതിരെ പരാതി നൽകിയത്.

നീറ്റ് എക്സാം കഴിഞ്ഞ മകൾക്കൊപ്പം പാലായിൽ മടങ്ങി എത്തിയ പരാതിക്കാരി പ്രവിത്താനത്തേക്ക് പോകുന്നതിനായി 8.45 ആയപ്പോൾ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ കയറി.

ടിക്കറ്റ് എടുത്തപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചു. ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിന്നും ഏറെ ദൂരം മാറിയാണ് നിർത്തിയതെന്നും പരാതിയിൽ പറയുന്നു.

ഡ്രൈവർ ബസ് നിർത്താൻ ശ്രമിച്ചപ്പോൾ ബസ് കുറച്ചൂ​ടെ മുന്നോട്ട് നിർത്താൻ കണ്ടക്ടർ ആംഗ്യം കാണിച്ചു. തുടർന്ന് ബസ് ആളൊഴിഞ്ഞ ഇ​രുട്ടുമൂടിയ സ്ഥലത്താണ് നിർത്തിയതെന്നും പരാതിയിൽ പറയുന്നു.

മല്ലപ്പള്ളി ഡിപ്പോയുടെ ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്.അഞ്ചാം തിയതി രാത്രിയാണ് സംഭവം.

പാലാ എടി ഒ ക്കാണ് പരാതി നൽകിയിരിക്കുന്നത്. പരാതി അന്വേഷിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

#Complaint #KSRTC #conductor #dropped #woman #daughter #deserted #place #night.

Next TV

Related Stories
#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

May 19, 2024 10:03 AM

#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത മരണവും...

Read More >>
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
Top Stories