#iranianboat | കൊയിലാണ്ടി കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് കൊച്ചിയിലെത്തിച്ചു

#iranianboat | കൊയിലാണ്ടി കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് കൊച്ചിയിലെത്തിച്ചു
May 6, 2024 12:29 PM | By Athira V

കൊച്ചി: ( www.truevisionnews.com ) കൊയിലാണ്ടിക്കു സമീപം കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ടും അതിലുണ്ടായിരുന്ന 6 തമിഴ്നാട് സ്വദേശികളേയും കൊച്ചിയിലെത്തിച്ചു.

കോസ്റ്റ്ഗാർഡ് ആസ്ഥാനത്താണ് ഇവരെ എത്തിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇന്ന് വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ ദൂരത്ത് വച്ച് ബോട്ടും അതിലുള്ളവരെയും കോസ്റ്റ്ഗാർഡിന്റെ ഐസിജെഎസ് അഭിനവ് കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ ആറു പേരും കഴിഞ്ഞ വർഷം മാ‍‍‍ർച്ച് 26 മുതലാണ് ഇറാനിൽ മത്സ്യത്തൊഴിലാളികളായി ജോലി ആരംഭിച്ചത്. സയ്യദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്പോൺസർ.

എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളമോ പിടിക്കുന്ന മത്സ്യത്തിന്റെ വിഹിതമോ ഇവർക്ക് ലഭിച്ചില്ല. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസ സൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കും ഒപ്പം മർദനവും ഏൽക്കേണ്ടി വന്നിരുന്നു. തുടർന്നാണ് മത്സ്യബന്ധനത്തിന് പോകുന്നതു വഴി ഇവർ രക്ഷപെടാൻ തീരുമാനിക്കുന്നത്.

ഇന്ത്യൻ കടലിൽ വച്ചാണ് ഇന്ധനം തീർന്നത്. തുടർന്ന് ഇവർ വിവരം തമിഴ്നാട് മത്സ്യത്തൊഴിലാളി അസോസിയേഷനെ അറിയിച്ചു. അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന സർക്കാരിനെയും തുടർന്ന് കോസ്റ്റ്ഗാർഡിനും വിവരം നൽകുകയായിരുന്നു.

നയതന്ത്ര വിഷയങ്ങൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ആറു പേരെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. ബോട്ട് മോഷ്ടിച്ചു കൊണ്ടു പോന്നതിനാൽ ഇറാനിയൻ പൗരൻ ഇവർക്കെതിരെ മോഷണക്കുറ്റമടക്കം ആരോപിക്കാൻ സാധ്യതയുണ്ട്.

അതേ സമയം, ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തി അടിമപ്പണി ചെയ്യിക്കുന്നത് ഏറി വരുന്നുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

#iranian #boat #seized #coast #guard #taken #kochi

Next TV

Related Stories
#heavyrain | കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

May 19, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ്...

Read More >>
#accident | റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

May 19, 2024 11:04 AM

#accident | റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ്...

Read More >>
#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

May 19, 2024 10:46 AM

#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ...

Read More >>
#veenageorge |  മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

May 19, 2024 10:33 AM

#veenageorge | മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ...

Read More >>
#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

May 19, 2024 10:24 AM

#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്‍റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലർ വിശദീകരണം...

Read More >>
#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

May 19, 2024 10:03 AM

#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത മരണവും...

Read More >>
Top Stories