#annoordeath |അന്നൂരിലെ കൊല: നടുങ്ങി നാട്ടുകാരും വീട്ടുടമയും, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സഹോദരന്‍

#annoordeath |അന്നൂരിലെ കൊല: നടുങ്ങി നാട്ടുകാരും വീട്ടുടമയും, കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് സഹോദരന്‍
May 6, 2024 10:03 AM | By Susmitha Surendran

പയ്യന്നൂർ ( കണ്ണൂര്‍) :  (truevisionnews.com)  അന്നൂരിൽ നടന്ന കൊലപാതകത്തിൽ അക്ഷരാർഥത്തിൽ നടുങ്ങിയത് വീട്ടുടമ ബെറ്റി ജോസഫ്. കുടുംബസമേതം വിനോദയാത്ര പോകുമ്പോൾ വീട് നോക്കാനും വളർത്തുനായകൾക്ക് ഭക്ഷണം നൽകാനും സുഹൃത്തിനെ ഏൽപ്പിച്ചതായിരുന്നു.

അത് ഇങ്ങനെയൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ബെറ്റി ജോസഫ് പ്രതീക്ഷിച്ചില്ല. ഒരുപരിചയവുമില്ലാത്ത ഒരു സ്ത്രീ വീട്ടിൽ കൊലചെയ്യപ്പെട്ടതിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ബെറ്റിയുടെ കുടുംബമാകെ.

വിമുക്തഭടന്മാരുടെ സംഘടന സംഘടിപ്പിച്ച കപ്പൽയാത്രയ്ക്കാണ് അദ്ദേഹവും കുടുംബവും പോയത്. ഞായറാഴ്ച യാത്രാസംഘത്തോടൊപ്പം മുംബൈയിലാണുള്ളത്. ഉടൻ നാട്ടിലേക്ക് തിരിക്കും.

എരമം-കുറ്റൂര്‍ പഞ്ചായത്തിലെ മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെയാണ് ഞായറാഴ്ച ബെറ്റിയുടെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34)യാണ് ഇരൂളിലെ വീട്ടിനടുത്ത പറമ്പില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ബെറ്റി ജോസഫ് നേരത്തേ ഷിജുവിന്റെ വീട്ടിനടുത്ത് ഇരൂളിൽ താമസിച്ചിരുന്നു. പിന്നീടാണ് അന്നൂരിൽ വീടെടുത്ത് താമസം മാറ്റിയത്. ബെറ്റി തുടർച്ചയായി വിളിച്ചിട്ടും ഷിജുവിനെ കിട്ടിയില്ല.

ഇതിനെത്തുടർന്ന് അയൽക്കാരോട് വീട്ടിലൊന്ന് ശ്രദ്ധിക്കാൻ പറയുകയും ചെയ്തു. ഞായറാഴ്ച രാവിലെ ബെറ്റിയുടെ വീട്ടിൽനിന്നും പട്ടികളുടെ അസാധാരണമായ ബഹളം സമീപവാസികൾ കേട്ടതായും വെള്ളിയാഴ്ച ഷിജുവിനെ വീട്ടിൽ കണ്ടതായും സമീപവാസികൾ പറഞ്ഞു.

എന്നാൽ ശനിയാഴ്ച ആരെയും കണ്ടില്ല. ഞായറാഴ്ച പുലർച്ചെ അയൽക്കാർ വന്ന് തുറന്നുകിടക്കുന്ന ജനലഴിക്കുള്ളിലൂടെ നോക്കിയപ്പോഴാണ് ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടത്.

അവർ ഉടൻ പോലീസിൽ വിവരമറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അനിലയെയും കൂട്ടി ഷിജു ഈ വീട്ടിലെത്തിയതെന്നും കൊല നടത്തിയശേഷം വീട് വിട്ടുപോയി സ്വന്തം നാട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്നും കരുതുന്നതായി പോലീസ് പറഞ്ഞു.

സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അനിലയും ഷിജുവും. കാലങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയ വഴി ഇവരുടെ ബന്ധം ദൃഢമായി. ഇവരുടെ ബന്ധം വീട്ടുകാർ അറിയുകയും പല പ്രശ്നങ്ങളും കുടുംബങ്ങൾ തമ്മിലുണ്ടാകുകയും ചെയ്തു.

ബന്ധത്തിൽനിന്ന് പിന്മാറാൻ അനില തയ്യാറായെങ്കിലും ഷിജു തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു. ഷിജുവിന്റെ സഹോദരൻ ശൈലേന്ദ്രപ്രസാദ് റബ്ബർ ടാപ്പിങ്ങിന് പോയ സമയത്താണ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഷിജുവിനെ കണ്ടത്.

#kannur #payyannur #anila #shiju #death

Next TV

Related Stories
#veenageorge |  മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

May 19, 2024 10:33 AM

#veenageorge | മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ...

Read More >>
#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

May 19, 2024 10:24 AM

#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്‍റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലർ വിശദീകരണം...

Read More >>
#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

May 19, 2024 10:03 AM

#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത മരണവും...

Read More >>
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
Top Stories