#sexualabuse | ‘ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചു, അശ്ലീലം പറഞ്ഞു’, കോൺഗ്രസ് വാർഡ് കൗൺസിലർക്കെതിരെ മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി

#sexualabuse | ‘ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചു, അശ്ലീലം പറഞ്ഞു’, കോൺഗ്രസ് വാർഡ് കൗൺസിലർക്കെതിരെ മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി
May 6, 2024 09:08 AM | By VIPIN P V

ആറ്റിങ്ങൽ : (truevisionnews.com) കോൺഗ്രസ് കൗൺസിലർക്കെതിരെ മഹിളാ കോണ്ഗ്രസ് നേതാവിന്റെ പരാതി.

ആറ്റിങ്ങൽ അവനവഞ്ചേരി വാർഡ് കൗൺസിലർ രവികുമാർ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

നിരവധി തവണ തന്നെ ഫോണിലൂടെ അശ്ലീലം പറഞ്ഞുവെന്നും മഹിളാ കോൺഗ്രസ്‌ നേതാവ് പറഞ്ഞു. ആറ്റിങ്ങൽ അവനവഞ്ചേരി വാർഡ് കൗൺസിലറും കോണ്ഗ്രസ് നേതാവുമായ രവികുമാർ തന്നെ നിരവധി തവണ ലൈംഗിക താല്പര്യത്തോടെ സമീപിക്കുകയായിരുന്നു.

അതിനു വഴങ്ങാതെ വന്നപ്പോൾ തന്നെ ഫോണിലൂടെ അശ്ലീലം പറയുകയും തെറിവിളിക്കുകയും ചെയ്തു. പിന്നാലെ ശ്രീരംഗൻ എന്ന മറ്റൊരു വ്യക്തിയെ കൂട്ടുപിടിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരിയായ മഹിളാ കോണ്ഗ്രസ് നേതാവ് പറഞ്ഞു.

ഭാര്യ പിതാവിന്റെ തലയ്ക്കടിച്ച് ജയിലിൽ കഴിഞ്ഞ വ്യക്തിയാണ് ശ്രീരംഗൻ. അതിനാൽ പരാതികാരിക്ക് വധഭീഷണി ഉണ്ടെന്നും പരാതിയിൽ ഉണ്ട്.

നിലവിൽ ഡിജിപിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. പരാതി ഡിജിപി ഡിവൈഎസ്‌പിക്ക് കൈമാറി. ഡിവൈഎസ്‌പി പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

#MahilaCongress #leader #Complaint #Congress #wardcouncilor #attempting #sexuallyinsult, #uttering #obscenities'

Next TV

Related Stories
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

May 19, 2024 08:27 AM

#fakemoneycollection|നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

ഇവര്‍ പണം ആവശ്യപ്പെടുന്ന അഭ്യര്‍ഥന വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണെന്നും ഭാരവാഹികള്‍...

Read More >>
#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

May 19, 2024 08:06 AM

#surgicalerror|മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്: കുട്ടിയുടെ കുടുംബത്തിന്‍റെ വാദം ശരിവച്ച് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ

കുട്ടിക്ക് നാക്കിന് കുഴപ്പമുണ്ടായിരുന്നു എന്ന് ഒരു ചികിത്സാ രേഖയിലും...

Read More >>
Top Stories