#DEATH |തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം

#DEATH |തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം
May 5, 2024 09:18 AM | By Susmitha Surendran

തിരൂർ: (truevisionnews.com)   മലപ്പുറം തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു.

ആലത്തിയൂർ പൊയ്ലിശേരി സ്വദേശി പെരുള്ളി പറമ്പിൽ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും മാറി നൽകിയ മരുന്നു കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോക്ടറെ കാണാൻ ഏപ്രിൽ 18ന് ആശുപത്രിയിൽ എത്തുന്നത്.

എന്നാൽ ഡോക്ടർ എഴുതിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്ന് മാറി നൽകുകുയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. പേശികൾക്ക് അയവ് വരാൻ നൽകുന്ന മിർട്ടാസ് 7.5 എന്ന ഗുളികക്ക് പകരം ക്യൻസർ രോഗികൾക്ക് നൽകുന്ന മെക്സ്റ്റി 7.5 എന്ന ഗുളികയാണ് മാറി നൽകിയത്.

ഈ ഗുളിക കഴിച്ചതു മുതൽ തന്നെ ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതോടെ നേരത്തെ കാണിച്ചിരുന്ന ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മറ്റു രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുകയും ചെയ്തിരുന്നു.

എന്നാൽ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നൽകിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കൾ പറയുന്നത്.

സംഭവത്തിൽ ഡി.എം.ഓ, ആരോഗ്യവകുപ്പ്മന്ത്രി എന്നിവർക്കുൾപ്പെടെ പരാതി നൽകി നിയമപരമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.

#family #alleged #death #55yearold #woman #Tirur #fact #medicine #given #her

Next TV

Related Stories
#Gasleak |  പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച;  വന്‍ അപകടം ഒഴിവായി

Nov 27, 2024 12:11 PM

#Gasleak | പേരാമ്പ്രയില്‍ സിഎന്‍ജി ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; വന്‍ അപകടം ഒഴിവായി

പേരാമ്പ്ര ബൈപാസില്‍ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വെച്ചാണ് ചോര്‍ച്ച ശ്രദ്ധയില്‍...

Read More >>
#gold |  വീണ്ടും കൂടി...  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

Nov 27, 2024 12:05 PM

#gold | വീണ്ടും കൂടി... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം

ചൊവ്വാഴ്ച ഒറ്റയടിക്ക് 960 രൂപ കുറഞ്ഞ സ്വര്‍ണവില ബുധനാഴ്ച കൂടി...

Read More >>
#ganja |   തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Nov 27, 2024 12:01 PM

#ganja | തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 25.07 കിലോഗ്രാംകഞ്ചാവ് കണ്ടെത്തിയത്....

Read More >>
#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം ഡിസംബർ 9-ന്

Nov 27, 2024 11:56 AM

#NaveenBabu | എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം ഡിസംബർ 9-ന്

കുറ്റപത്രത്തിൽ വരുന്നത് കെട്ടിച്ചമച്ച തെളിവുകൾ എന്ന് ഹർജിക്കാരി...

Read More >>
Top Stories