#ArvinderSinghLovely | രാജിവെച്ച കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു

#ArvinderSinghLovely | രാജിവെച്ച കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു
May 4, 2024 05:07 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) കഴിഞ്ഞയാഴ്ച രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു.

ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാാണ് ലവ്ലി ബി.ജെ.പി അംഗത്വമെടുത്തത്.

ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യം ചേർന്നതടക്കം കാരണങ്ങൾ നിരത്തിയാണ് ലവ്‍ലി ഏപ്രിൽ 28ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്തയച്ചത്.

ബി.ജെ.പിയിൽ ചേരില്ലെന്നായിരുന്നു രാജിക്ക് പിന്നാലെ ലവ്ലി പറഞ്ഞിരുന്നത്. ലവ്ലിയോടൊപ്പം മുൻ കോൺഗ്രസ് എം.എൽ.എമാരായ രാജ്കുമാർ ചൗഹാൻ, നസീബ് സിങ്, നീരജ് ബസോയ, യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അമിത് മാലിക് എന്നിവരും ബി.ജെ.പിയിൽ ചേർന്നു.

എ.എ.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിലെ അതൃപ്തി പരസ്യമാക്കിയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിങ് ലവ്ലി രാജിവെച്ചത്.

‘കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനപ്പെട്ട നിയമനങ്ങളൊന്നും നടത്താൻ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്റിയ തന്നെ അനുവദിച്ചിരുന്നില്ല.

മുതിർന്ന നേതാവിനെ മാധ്യമവിഭാഗം തലവനാക്കാനുള്ള തന്റെ നിർദേശം തിരസ്കരിക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കാനും തനിക്ക് അനുവാദം തന്നില്ല.

ഡൽഹിയിൽ 150ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ല’ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.

2015ലും ഡൽഹി കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചയാളാണ് ലവ്‍ലി. അന്നത്തെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 70ൽ 67 സീറ്റും തൂത്തുവാരിയതിനു പിന്നാലെയായിരുന്നു രാജി. കഴിഞ്ഞ ആഗസ്റ്റിലാണ് ലവ്‍ലി വീണ്ടും ഡൽഹി കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്.

#Resigned #Congress #president #ArvinderSinghLovely #joined #BJP

Next TV

Related Stories
#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

May 18, 2024 08:35 AM

#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന്...

Read More >>
#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

May 18, 2024 07:39 AM

#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി...

Read More >>
#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2024 09:08 PM

#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ...

Read More >>
 #Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

May 17, 2024 08:58 PM

#Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ രാഹുൽ ഗാന്ധിയെ...

Read More >>
#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

May 17, 2024 08:12 PM

#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

അസ്റ്റിലായി 50–ാം ദിവസം കെജ്‍രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ...

Read More >>
#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

May 17, 2024 08:06 PM

#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

കോൺഗ്രസ് ജയിച്ചുവന്നാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ മോദിയുടെ...

Read More >>
Top Stories