#rain |ആശ്വസിക്കാം, വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ; രണ്ട് ദിവസം ഓരോ ജില്ലകളിൽ യെല്ലോ അലേർട്ട്

#rain |ആശ്വസിക്കാം, വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴ; രണ്ട് ദിവസം ഓരോ ജില്ലകളിൽ യെല്ലോ അലേർട്ട്
May 4, 2024 03:09 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു.

അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലേർട്ടുണ്ട്. മെയ് 7ന് വയനാടും മെയ് 8ന് മലപ്പുറത്തുമാണ് യെല്ലോ അലേർട്ടുള്ളത്.

രണ്ട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇന്ന് 11 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നേരിയതോ മിതമായതോ ആയ മഴ പെയ്യുക.

മെയ് അഞ്ചിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മെയ് ആറിന് ഈ അഞ്ച് ജില്ലകള്‍ക്കൊപ്പം കോഴിക്കോടും വയനാടും മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് ഏഴിന് വയനാട്ടിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് 13 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. മെയ് എട്ടിന് മലപ്പുറത്താണ് യെല്ലോ അലേർട്ട്. ബാക്ക് എല്ലാ ജില്ലകളിലും നേരിയതോ മിതമായോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

#Rest #assured #rain #districts #coming #days #Yellow #alert #each #district #two #days

Next TV

Related Stories
#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

May 18, 2024 09:25 AM

#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ...

Read More >>
#keralarain |  ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 18, 2024 08:59 AM

#keralarain | ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്...

Read More >>
#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

May 18, 2024 08:54 AM

#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ...

Read More >>
#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

May 18, 2024 08:36 AM

#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച്...

Read More >>
#childdeath |  പരിചരണം ലഭിക്കാതെ നവജാതശിശു മരിച്ച സംഭവം: അന്വേഷണ റിപ്പോർട്ടിൽ നടപടി വൈകുന്നു

May 18, 2024 08:17 AM

#childdeath | പരിചരണം ലഭിക്കാതെ നവജാതശിശു മരിച്ച സംഭവം: അന്വേഷണ റിപ്പോർട്ടിൽ നടപടി വൈകുന്നു

പ്രസവവേദനയുമായി ബിന്ദു ആശുപത്രിയിലെത്തിയപ്പോൾ കുട്ടി തല തിരിഞ്ഞ് കാലു പുറത്തേക്കു വന്ന...

Read More >>
#investigation|അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ ആശങ്ക, അന്വേഷണം തുടരുന്നു

May 18, 2024 08:15 AM

#investigation|അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ ആശങ്ക, അന്വേഷണം തുടരുന്നു

എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിലൊരു കുഞ്ഞുവിരലധികമുണ്ടെന്നത്...

Read More >>
Top Stories