#Nvenu | ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

#Nvenu | ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു
May 4, 2024 02:01 PM | By Susmitha Surendran

വടകര: (truevisionnews.com)  സിപിഎം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി.ചന്ദ്രശേഖരന്റേതെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു.

ടി.പി.ചന്ദ്രശേഖരൻ അനുസ്മരണത്തിൽ ഒഞ്ചിയത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

12 വർഷങ്ങൾക്കിപ്പുറം പ്രതികൾക്ക് ശിക്ഷ ഇരട്ടിയാക്കിയതും കീഴ്ക്കോടതി വെറുതെ വിട്ട കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ ഹൈക്കോടതി ശിക്ഷിച്ചതും സിപിഎമ്മാണു കൃത്യം നടപ്പാക്കിയതെന്നതിന് തെളിവാണെന്ന് വേണു പറഞ്ഞു.

തുടരന്വേഷണത്തിൽ ഉന്നതരുടെ പങ്ക് കൂടി വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തിരഞ്ഞെടുപ്പു രംഗത്തുള്ളപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി.

ഇത് സംഘപരിവാറിന് ഊർജം പകരുന്നതായി. വടകരയിൽ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വർഗീയ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി ടി.കെ.സിബി അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ.കെ.രമ എംഎൽഎ, വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു. 2012 ലാണ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ടിപി വധം.

കുറ്റവാളികൾക്ക് ശിക്ഷ വർധിപ്പിച്ചു നൽകിയ കോടതി വിധി ഉൾപ്പെടെ വടകരയിലെ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു.

#TP's #political #assassination #precisely #planned #carried #out #CPM #Nvenu

Next TV

Related Stories
#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

May 18, 2024 09:25 AM

#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ...

Read More >>
#keralarain |  ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 18, 2024 08:59 AM

#keralarain | ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്...

Read More >>
#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

May 18, 2024 08:54 AM

#muttilissue|മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കത്തിനെ തുടർന്ന് ചേരുന്ന രണ്ടാമത്തെ...

Read More >>
#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

May 18, 2024 08:36 AM

#fire|പത്തനംതിട്ടയിൽ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും, കേസിൽ വഴിത്തിരിവ്

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച്...

Read More >>
Top Stories