#arrest |പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്

#arrest |പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി പോലീസ്
May 4, 2024 01:57 PM | By Susmitha Surendran

ബെംഗളൂരു: (truevisionnews.com)  പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി.

കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് പോക്‌സോ കേസ് പ്രതിയായ 19-കാരനെ പോലീസ് സംഘം വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് പ്രതിയായ സദ്ദാംഹുസൈനെ പോലീസ് വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.

പ്രതിയെ ഹുബ്ബള്ളി നവനഗര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാള്‍ പോലീസുകാരെ അക്രമിച്ച്‌ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

വിദ്യഗിരി പോലീസ് ഇന്‍സ്‌പെക്ടര്‍ സംഘമേഷിനെയും മറ്റൊരു കോണ്‍സ്റ്റബിളിനെയുമാണ് പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇതോടെ പോലീസ് സംഘം ആദ്യം ആകാശത്തേക്ക് വെടിയുതിര്‍ത്തു. പിന്നാലെ പ്രതിയെ കാലിന് വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. വെടിയേറ്റ ദ്ദാംഹുസൈനെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

പരിക്കേറ്റ പോലീസുകാര്‍ ധര്‍വാഡിലെ സിവില്‍ ആശുപത്രിയിലും ചികിത്സയിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നുമാണ് സദ്ദാംഹുസൈനെതിരേയുള്ള കേസ്.

പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പലതവണ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് നവനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.

#Girl #raped #made #pregnant #attempt #escape #accused #shot #subdued #police

Next TV

Related Stories
#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

May 18, 2024 08:35 AM

#accident | തീർഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ട ഒരു ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ അറിയിച്ചതോടെ വാഹനം പെട്ടെന്ന്...

Read More >>
#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

May 18, 2024 07:39 AM

#dead|ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി; ശേഷം ജീവനൊടുക്കി ഭര്‍ത്താവ്

യുവതി ജോലിക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടായതായി...

Read More >>
#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

May 17, 2024 09:08 PM

#AirIndia | എസി യൂണിറ്റിൽ തീപിടുത്തമെന്ന് സംശയം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ...

Read More >>
 #Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

May 17, 2024 08:58 PM

#Congress |കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ

കോൺഗ്രസ് എംഎൽഎമാരുടെ സംഘം അമേഠിയിൽ രാഹുൽ ഗാന്ധിയെ...

Read More >>
#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

May 17, 2024 08:12 PM

#LiquorCorruptionCase | മദ്യനയ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി; ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തു

അസ്റ്റിലായി 50–ാം ദിവസം കെജ്‍രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ...

Read More >>
#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

May 17, 2024 08:06 PM

#NarendraModi | കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും - നരേന്ദ്ര മോദി

കോൺഗ്രസ് ജയിച്ചുവന്നാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ മോദിയുടെ...

Read More >>
Top Stories