#treefell | നാദാപുരം വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു

#treefell |  നാദാപുരം  വളയത്ത് കാറ്റിൽ മരം മുറിഞ്ഞ് വീണ് കാർ തകർന്നു
May 4, 2024 10:12 AM | By Susmitha Surendran

വളയം: (നാദാപുരം)   (truevisionnews.com)  ഇന്നലെ പെയ്ത മഴയിലും കാറ്റിലും വളയത്ത് മരം മുറിഞ്ഞ് വീണ് കാർ തകർന്നു. പ്രണവം ക്ലബിന് സമീപത്തെ അച്ചം വീട്ടിൽ മഹേഷിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ടൊയോട്ട എത്തിയോസ് കാറിന് മുകളിലാണ് പ്ലാവ് മുറിഞ്ഞ് വീണത്.

മുൻവശത്തെ ഗ്ലാസും ഒരു വശവും പൂർണമായും തകർന്നു. അച്ചം വീട്ടിൽ മഹിജുവിൻ്റെ ഉടമസ്തയിലുള്ളതാണ് കാറ്.

ഇന്നലെ വളയത്ത് കാറ്റിൽ തെങ്ങ്‌ മുറിഞ്ഞ്‌ വീണ്‌ ബൈക്ക് യാത്രികന് ഗുരുതര പരിക്ക് പറ്റിയിരുന്നു. വളയം ചെക്കോറ്റയിലെ കല്ലിക്കണ്ടി ശ്രീധര (55) നാണ് പരിക്കേറ്റത്.

ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടിനടുത്തെ റോഡിലാണ് അപകടം. പറമ്പിലെ തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വീഴുകയായിരുന്നു.

ശ്രീധരൻ്റെ രണ്ട് കൈകൾക്കും പരിക്കുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

#tree #fell #Nadapuram #ring #road #car #crashed

Next TV

Related Stories
#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

May 18, 2024 10:27 AM

#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണയെന്ന് പൊലീസ്, ബന്ധുക്കളുടെ മൊഴിയെടുപ്പ് നീളും

ജർമനിയിൽ ഉള്ള രാഹുലിനെ തിരികെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം വഴി ഇൻ്റർപോളിനെ സമീപിച്ച് നിയമ നടപടികൾ വേഗത്തിൽ ആക്കാനാണ്...

Read More >>
#BJP | പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

May 18, 2024 10:22 AM

#BJP | പമ്പയിൽ പിരിവ് വിവാദം; ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയതായി കരാറുകാരൻ

ഇരുവരും പിരിവിനായി ക്ലോക് റൂമിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ...

Read More >>
#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

May 18, 2024 09:25 AM

#arrest | ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പട്ട പ്രതിക്ക് ഒളിത്താവളമൊരുക്കി; യുവാവ് പിടിയിൽ

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്ക് അരവിന്ദ് വീടൊരുക്കിയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ...

Read More >>
#keralarain |  ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 18, 2024 08:59 AM

#keralarain | ഇന്നും മഴയുണ്ടാകും; ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് വിലക്ക്...

Read More >>
Top Stories