#parakkalabdulla |സി.പി.എം വടകരയുടെ രാഷ്ട്രീയ ബോധ്യത്തെ വർഗീയത കൊണ്ട് അളക്കരുതെന്ന് പാറക്കൽ അബ്ദുല്ല

#parakkalabdulla |സി.പി.എം വടകരയുടെ രാഷ്ട്രീയ ബോധ്യത്തെ വർഗീയത കൊണ്ട് അളക്കരുതെന്ന് പാറക്കൽ അബ്ദുല്ല
May 1, 2024 12:35 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ജനാധിപത്യപരമായ തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാ ഭാവികമാണെന്നും ഫലം എതിരാവുമെന്ന് കണ്ട് വടകരയെയാകെ വർഗീയ ചെ ളിവാരിയെറിഞ്ഞ് രക്ഷപ്പെടാനുള്ള വർഗീയിസ്റ്റ് സി.പി.എമ്മുകാരുടെ നീക്കം അവസാനിപ്പിക്കണമെന്നും വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് ചെയർമാനും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറുമായ പാറക്കൽ അബ്ദുല്ല.

ശൈലജ വടകരയിൽ ജയിച്ചില്ലെങ്കിൽ കേരളം ഇന്നുവരെ ആർജ്ജിച്ചെടുത്ത മതേതരത്വം അപ്പാടെ തകരുമെന്നാണ് സി.പി.എം സൈബർ പോരാളിയും കോളജ് അധ്യാപികയുമായ ദീപ നിഷാന്ത് ആരോപിച്ചത്.

അശ്ലീല വീഡിയോ ദുരാരോപണം ചീറ്റിയതോടെ മനോനില തെറ്റിയ സൈബർ വെട്ടുകിളികൾ വർഗീയ ക്യാപ്‌സ്യൂൾ സൃഷ്ടിച്ച്, മതേതരത്വം അപകടത്തിലെന്ന് നിലവിളിച്ച് യു.ഡി.എഫിൽ ചാർത്തി വടകര യുടെ മനുഷ്യത്വം അളക്കാൻ ആരും വളർന്നിട്ടില്ല. പാറക്കൽ പറഞ്ഞു.

ഷാഫിയെ സ്വീകരിക്കാൻ മാർച്ച് 10ന് വടകരയിൽ ഒഴുകിയെത്തിയ പതനായിരങ്ങളെ നോക്കി, കേരള രാഷ്ട്രീയത്തിലെ അശ്ലീലമാണ് ആ കാഴ്‌ച എന്നും ഇവർ വിഷം തുപ്പിയത്‌ ആകസ്‌മികമല്ല.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് സോഷ്യൽ മീഡിയ പരിശോധിച്ചാൽ കെ.ടി ജലീൽ മുതൽ പി ജയരാജൻ വരെയുള്ളവരുടെ വിലാപവും സമാനമാണ്. എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഇതൊരു രാഷ്ട്രീയ അശ്ലീലമാണെന്നും മതേതരത്വത്തിൻ്റെ പരാജയമാണെന്നും വർ ഗീയിസ്റ്റുകൾ ചിത്രീകരിക്കുന്നത്.

2009ൽ മുല്ലപ്പള്ളി രാമ ചന്ദ്രൻ മത്സരിക്കാൻ വന്നപ്പോൾ വടകരയിലെ റെയിൽവേ സ്‌റ്റേഷനും ബസ്‌റ്റാൻ്റും ഉൾപ്പെടെ കോട്ടപ്പറമ്പ് ഉൾപ്പെടെ നിറഞ്ഞുകവിഞ്ഞ ജനമാണ് വരവേറ്റത്. 2019ൽ കെ മുരളീധരൻ മത്സരിക്കാനായി വടകരയിലെത്തിയപ്പോൾ കണ്ട ജനസഞ്ചയം എല്ലാവരം കണ്ടതാണ്.

കോൺഗ്രസ്സുകാരെക്കാൾ മുസ്‌ലിം ലീഗുകാരിയിരുന്നു കൂടുതലും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അന്നൊന്നും ഇതൊരു രാഷ്ട്രീയ അശ്ലീലമായി ഇതാരും പറഞ്ഞില്ല.

ഇത്തവണ ഷാഫിയെ സ്വീകരിക്കാൻ പതിനായിരങ്ങൾ വടകരയിൽ തടിച്ചു കൂടിയപ്പോൾ അതൊരു രാഷ്ട്രീയ അശ്ലീലമായി സി.പി.എം ബുദ്ധിജീവികൾക്കും കെ.ടി ജലീലിൻ്റെ നിലവാരമുള്ളവർക്കും തോന്നി. ഇതൊരു ചർച്ച ചെയ്യേണ്ട വിഷയമാണ്. ഒമ്പതിന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച്,

10ന് വടകരയിലെത്തിയ ഷാഫിക്കെതിരെ 11ന് തന്നെ നീചമായ ഭാഷയിൽ വർഗീയത ആരോപിച്ച് ഉന്നത സി.പി.എമ്മുകാർ രംഗത്തു വന്നു. നാദാപുരത്തെ സി.പി.എം നേതാവ്, ഷാഫി നമ്മൻ്റെ ആളാണെന്ന് പറയാൻ തുടങ്ങി; എന്തൊരു നാടാണ് നമ്മുടേത് എന്നു വിഷം ചുരത്തിത്തുടങ്ങിയവർ ആ നറേഷൻ വെച്ചാണ് അദ്ദേഹത്തെ അവസാനം വരെ വേട്ടയാടിത്.

കോളജ് അധ്യാപകരും മുൻ എം.എൽ.എ കെ.കെ ലതികയുടെ മുൻ പി.എ ഉൾപ്പെടെ വെറുപ്പ് വിതറിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോഴാണ് അവസാന ആയുധമായി 25ന് കാഫിർ കള്ളം പടച്ചത്.

മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഒന്നിച്ച് സ്നേഹത്തോടെ മുന്നോട്ടു പോവേണ്ടവരാണ് നമ്മൾ. ഒരു തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചല്ല, വടകരയുടെ പേരും പ്രതാപവുമെന്ന് ഓർക്കണമെന്നും പാറക്കൽ മുന്നറിയിപ്പ് നൽകി.

#ParakkalAbdullah #said #CPM #Vadakara's #political #conviction #should #not #be #measured #communalism

Next TV

Related Stories
#anesthesiadeath |  ‘അനസ്തേഷ്യയുടെ അളവ് കൂടി’: 15 മാസം കിടപ്പിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

May 21, 2024 08:29 PM

#anesthesiadeath | ‘അനസ്തേഷ്യയുടെ അളവ് കൂടി’: 15 മാസം കിടപ്പിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്

ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ്...

Read More >>
#MVGovindan | ഹൈക്കോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

May 21, 2024 08:12 PM

#MVGovindan | ഹൈക്കോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

ഗവര്‍ണറുടെ നടപടിയെ പിന്തുണക്കുകയും, സര്‍ക്കാരിനെതിരെ നിലപാടെടുക്കുകയും ചെയ്‌ത യു.ഡി.എഫ്‌ - ബി.ജെ.പി നേതൃത്വത്തിനും, വലതുപക്ഷ മാധ്യമങ്ങള്‍ക്കും...

Read More >>
#VeenaGeorge | മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവുകള്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

May 21, 2024 07:43 PM

#VeenaGeorge | മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവുകള്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട് നടപടിയുണ്ടായില്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ഇന്നലെ കെ...

Read More >>
#arrested |കാസർഗോഡ് മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

May 21, 2024 07:43 PM

#arrested |കാസർഗോഡ് മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹനീഫിനെ അറസ്റ്റ്...

Read More >>
#Chancellor's|കാലിക്കറ്റ് സര്‍വകലാശാല സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പ്: തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിര്‍ദ്ദേശം

May 21, 2024 07:33 PM

#Chancellor's|കാലിക്കറ്റ് സര്‍വകലാശാല സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പ്: തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിര്‍ദ്ദേശം

സ്ഥാനാര്‍ത്ഥികളായ പത്രിക നൽകിയ പ്രൊഫ.പി.രവീന്ദ്രൻ, പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ...

Read More >>
#accident |  ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 21, 2024 07:33 PM

#accident | ‌നിയന്ത്രണം വിട്ട കാർ ഇടിച്ചത് ആറ് വാഹനങ്ങളിൽ, രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം ഭാ​ഗത്തുനിന്ന വന്ന കാർ റോഡിന് ഇടതുഭാ​ഗത്ത് നിർത്തിയശേഷം ഹോട്ടലിലേക്ക് പോകാനായി മറു വശത്തേക്ക്...

Read More >>
Top Stories