#KBGaneshKumar | മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ; ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം

#KBGaneshKumar | മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ; ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം
May 1, 2024 12:28 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) മേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.

കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ തമ്പാനൂർ ഡിപ്പോയിൽ ഇന്നുണ്ട്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്.

വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാൻ കെഎസ്ആർടി എംഡിക്ക് നിർദേശം നൽകിയതായും ഗണേഷ് കുമാർ അറിയിച്ചു.

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടത്.

ഡ്രൈവർ യദു ഓടിച്ച കെഎസ്ആർടിസി ബസിനുളളിൽ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി.

മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം.

മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

#Mayor-#driver #tussle: #Minister #Ganesh #intervention, #investigation #CCTV #memorycard# found #bus

Next TV

Related Stories
#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

May 21, 2024 09:33 PM

#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും...

Read More >>
# VeenaGeorge | പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

May 21, 2024 09:18 PM

# VeenaGeorge | പകര്‍ച്ചവ്യാധി പ്രതിരോധം; ആര്‍ആര്‍ടി നിലവില്‍ വന്നു, കണ്‍ട്രോള്‍ റൂം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി

മഴ ശക്തമായ സാഹചര്യത്തിലും മണ്‍സൂണ്‍ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിക്കും....

Read More >>
#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

May 21, 2024 09:11 PM

#amebicmeningoencephalitis | പരിശോധനാഫലം പോസിറ്റീവ്; അഞ്ച് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ഇന്നലെ പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി മെഡിക്കൽ കോളജ്...

Read More >>
#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

May 21, 2024 09:02 PM

#buffalo | മിണ്ടാപ്രാണിയോട് ക്രൂരത; വീടിന് സമീപം കെട്ടിയിരുന്ന പോത്തിന്റെ വാൽ മുറിച്ച് സാമൂഹിക വിരുദ്ധർ

ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി...

Read More >>
#HRC |  യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

May 21, 2024 08:59 PM

#HRC | യുവതിയെക്കൊണ്ട് ഛർദ്ദി തുടപ്പിച്ചു: ബസ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം

കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് കോട്ടയം ആർടിഒയ്ക്ക് നിർദേശം...

Read More >>
#HigherSecondarytransfer  | ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം; ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ

May 21, 2024 08:47 PM

#HigherSecondarytransfer | ഹയർസെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം; ക്ഷമാപണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ക്ഷമാപണം...

Read More >>
Top Stories