#mahibridge |ദേശീയപാതയിലെ മാഹിപ്പാലം അടച്ചു: പകരം ഈ വഴികൾ ഉപയോഗിക്കാം....

#mahibridge |ദേശീയപാതയിലെ മാഹിപ്പാലം അടച്ചു: പകരം ഈ വഴികൾ ഉപയോഗിക്കാം....
Apr 29, 2024 01:33 PM | By Susmitha Surendran

മാഹി: (truevisionnews.com)  കോഴിക്കോട് - കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചു.

12 ദിവസത്തേക്കാണ് തിങ്കളാഴ്ച രാവിലെ പാലം അടച്ചത്. മേയ് 10 വരെ ഇതുവഴിയുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. പാലം പൂർണ്ണമായും അടച്ചെങ്കിലും ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലൂടെ കാൽനടയാത്രികർക്ക് സഞ്ചരിക്കാം.

പാലത്തിന്‍റെ ഉപരിതലത്തിലെ ടാറിങ് ഇളക്കുന്ന ജോലിയാണ് ആരംഭിച്ചത്. എക്സ്പാൻഷൻ റാഡുകളിലെ വിള്ളലുകൾ വെൽഡിങ് ചെയ്തു യോജിപ്പിക്കാനുള്ള ജോലിയും നടക്കും.

വടകര നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ മാഹി കെ.ടി.സി കവലയിൽ യാത്രികരെ ഇറക്കി തിരികെ പോകും. തലശ്ശേരി ഭാഗത്ത് നിന്നുള്ള ബസുകൾ മാഹിപ്പാലം കവലയിലും ആളുകളെ ഇറക്കി തിരിച്ചു പോകും.

ദീർഘദൂര ബസുകൾ മാഹി ബൈപാസ് റോഡ് വഴിയാണ് കടന്നുപോകുക. മറ്റു വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴിയും, തലശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയോ പോകണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

കൊടുവള്ളി മുതൽ മാഹി പാലം വരെയുള്ള ടാറിങ് ഇന്ന് രാത്രി മുതൽ തുടങ്ങും. കെ.കെ ബിൽഡേഴ്സാണ് ജോലി ഏറ്റെടുത്ത് നടത്തുന്നത്.

#Mahipalam #Kozhikode #Kannur #National #Highway #closed #maintenance.

Next TV

Related Stories
#josekmani |‘ജോസ്.കെ.മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത്’; യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം

May 15, 2024 10:54 AM

#josekmani |‘ജോസ്.കെ.മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത്’; യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ് മുഖപത്രം

ജോസ് കെ മാണി സിപിഐഎം അരക്കില്ലത്തിൽ വെന്തുരുകരുത് എന്ന് വീക്ഷണം മുഖ പ്രസംഗം പറയുന്നു....

Read More >>
#bridebeatencase |‘പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

May 15, 2024 09:57 AM

#bridebeatencase |‘പ്രതിയുടെ അമ്മ പറയുന്നത് പച്ചക്കള്ളം, മർദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെ’; പ്രതികരിച്ച് യുവതിയുടെ പിതാവ്

മകളെ മർദ്ദിച്ചുവെന്ന് രാഹുൽ തന്നെ സമ്മതിച്ചിരുന്നു. രാഹുലിന്റെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നുവെന്ന്...

Read More >>
#communalwhatsappmessage |വടകരയിലെ വർഗീയ വാട്‌സാപ്പ് സന്ദേശം; കേസെടുത്തിട്ട് 20 ദിവസം, അന്വേഷണത്തില്‍ മെല്ലെപ്പോക്ക്‌

May 15, 2024 09:35 AM

#communalwhatsappmessage |വടകരയിലെ വർഗീയ വാട്‌സാപ്പ് സന്ദേശം; കേസെടുത്തിട്ട് 20 ദിവസം, അന്വേഷണത്തില്‍ മെല്ലെപ്പോക്ക്‌

വാട്‌സാപ്പ് സന്ദേശത്തിൽ വടകര പോലീസ് രജിസ്റ്റർചെയ്ത രണ്ടുകേസുകളിലും അന്വേഷണം ഇഴയുകയാണ്....

Read More >>
#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, മകൻ മര്‍ദ്ദിച്ചെന്ന് അമ്മ ഉഷ

May 15, 2024 09:01 AM

#bridebeatencase |പന്തീരാങ്കാവ് ഗാർഹിക പീഡനം: തര്‍ക്കം തുടങ്ങിയത് ഫോണിലെ മെസേജിനെ ചൊല്ലി, മകൻ മര്‍ദ്ദിച്ചെന്ന് അമ്മ ഉഷ

മകൻ രാഹുൽ മര്‍ദ്ദിച്ചുവെന്നും എന്നാൽ അതിന്റെ കാരണം യുവതി ആരോപിക്കുന്നത് പോലെ സ്ത്രീധനമല്ലെന്നും രാഹുലിന്റെ അമ്മ...

Read More >>
#Birdsurvey | പക്ഷി സർവേ: ജാനകിക്കാട്ടിൽനിന്നും രണ്ട് മൂങ്ങ വർഗക്കാർ കൂടി

May 15, 2024 08:56 AM

#Birdsurvey | പക്ഷി സർവേ: ജാനകിക്കാട്ടിൽനിന്നും രണ്ട് മൂങ്ങ വർഗക്കാർ കൂടി

ജാനകിക്കാട് വന സംരക്ഷണ സമിതിയുടെയും മലബാർ നാച്ചറൽ ഹിസ്റ്ററി സോസൈറ്റിയുടെയും കോഴിക്കോഡ് ബേഡേഴ്സിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സർവേ...

Read More >>
#Kidnapped |കാസര്‍കോട് പുലര്‍ച്ച രണ്ടരയോടെ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

May 15, 2024 08:40 AM

#Kidnapped |കാസര്‍കോട് പുലര്‍ച്ച രണ്ടരയോടെ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മൽ മോഷ്ടിച്ച് ഉപേക്ഷിച്ചു

കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാര്‍ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരെയല്ലാതെ കുട്ടിയെ...

Read More >>
Top Stories