#bodyfound | വിഷ്ണുവും ദേവനന്ദയും അടുപ്പത്തിൽ, വീട്ടുകാർ അറിഞ്ഞില്ല; ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു

#bodyfound | വിഷ്ണുവും ദേവനന്ദയും അടുപ്പത്തിൽ, വീട്ടുകാർ അറിഞ്ഞില്ല; ബൈക്കിൽ എത്തിച്ച യുവാവിനെ ചോദ്യം ചെയ്തു
Apr 27, 2024 08:37 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) ‌ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു സംസ്കാരം.

താമരശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദ, എകരൂൽ സ്വദേശി പരേതനായ ബാബുവിന്റെ മകൻ വിഷ്ണുലാൽ എന്നിവരാണ് മരിച്ചത്. വിഷ്ണുലാൽ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു.

വിഷ്ണുവും ദേവനന്ദയും അടുപ്പത്തിലായിരുന്നു. ഇരുവരുടെയും അമ്മവീടുകൾ കണ്ണാടിപ്പൊയിലിലാണ്. ഇവിടെ വച്ചാണ് ഇവർ പരിചയത്തിലാകുന്നത്. ഇരുവരുടെയും അടുപ്പം വീട്ടുകാർക്ക് അറിയുമായിരുന്നില്ല.

ഏപ്രിൽ 19ന് പുലർച്ചെ മുതലാണ് ദേവനന്ദയെ കാണാതാകുന്നത്. തുടർന്ന് ദേവനന്ദയുടെ അച്ഛൻ പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം പറഞ്ഞു, പൊലീസിലും പരാതി നൽകി.

പ്രാദേശിക നേതാവിന്റെ മകനാണ് പെൺകുട്ടിയും യുവാവും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നത്. അന്വേഷണത്തിൽ യുവാവിനെയും കാണാനില്ലെന്ന് അറിഞ്ഞു. ഇരുവരുടെയും ഫോൺ ട്രാക്ക് ചെയ്യാൻ പൊലീസിന് ആദ്യ ദിവസം സാധിച്ചെങ്കിലും പിന്നീട് കഴിഞ്ഞില്ല.

കണ്ണാടിപ്പൊയിലിലെ വിഷ്ണുവിന്റെ അമ്മവീടിന് തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു യുവാവാണ് ബൈക്കിൽ ഇവരെ എത്തിച്ചത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. എന്നാൽ അവരെ വീട്ടിലാക്കി എന്നതിനപ്പുറം വിവരങ്ങൾ ഇയാൾക്കും അറിയില്ല.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

#balussery #death #deadbodies #cremated

Next TV

Related Stories
#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

May 10, 2024 01:20 PM

#Escaped | 'ഒരാൾ ആശുപത്രിയിൽ, ഒരാൾ സ്റ്റേഷനിൽ നിന്ന്'; പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് പ്രതികൾ

രണ്ടു ദിവസം പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തി. പ്രതിയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
#RBindu | നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ; വിദ്യാർത്ഥികൾക്ക് കോഴ്സ് സ്വയം രൂപകൽപന ചെയ്യാം

May 10, 2024 01:15 PM

#RBindu | നാല് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ; വിദ്യാർത്ഥികൾക്ക് കോഴ്സ് സ്വയം രൂപകൽപന ചെയ്യാം

പരമാവധി സേവനങ്ങൾ ഓൺലൈനാക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്‌സുകൾ...

Read More >>
#JesnaMissingCase | ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ

May 10, 2024 12:51 PM

#JesnaMissingCase | ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ

ഇത് സി ബി ഐ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്ന് പരിശോധിച്ച ശേഷം ഇല്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന്...

Read More >>
#murdercase |സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ സഹോദരന് ശിക്ഷ

May 10, 2024 12:34 PM

#murdercase |സഹോദരിയെ മൺവെട്ടി കൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ സഹോദരന് ശിക്ഷ

നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരൻ മണിക്കുട്ടന്‍റെ ആക്രമണത്തില്‍...

Read More >>
#strike |സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിൽ നടപടി; ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

May 10, 2024 12:21 PM

#strike |സിഐടിയു തൊഴിലാളികളുടെ മർദ്ദനത്തിൽ നടപടി; ബിപിസിഎൽ പ്ലാന്‍റിലെ കരാർ ഡ്രൈവർമാരുടെ പണിമുടക്ക് പിൻവലിച്ചു

ലോഡ് ഇറക്കുന്ന സമയത്ത് ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന സർക്കുലർ എല്ലാ ഏജൻസികൾക്കും അയക്കാനും...

Read More >>
#onlinefraud | ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം; സംഭവത്തിൽ കേസെടുത്ത് പൊലീസ്

May 10, 2024 12:18 PM

#onlinefraud | ജില്ലാ കളക്ടറുടെ പേരിൽ തട്ടിപ്പിന് ശ്രമം; സംഭവത്തിൽ കേസെടുത്ത് പൊലീസ്

അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും തിരുവനന്തപരം കളക്ടര്‍ അറിയിച്ചതോടെയാണ് വിവരം...

Read More >>
Top Stories