#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ

#temperature |'ലളിതമായി കാണാനാവില്ല, മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും ചൂട്'; പാലക്കാട് കടുത്ത മുന്നറിയിപ്പുമായി കളക്ടർ
Apr 25, 2024 11:38 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  പാലക്കാട് ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടർ ഡോ ചിത്ര ഐഎഎസ് പറഞ്ഞു.

പാലക്കാട് ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യചത്തിൽ പ്രത്യേക മുൻകരുതൽ എടുത്ത് കൊണ്ട് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

പാലക്കാട് കൂടാതെ 11 ജില്ലകളിലും താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

28വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും.

സാധാരണയെക്കാൾ 2-4 °C കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

#Central #Meteorological #Department #issued #heat #wave #warning #Palakkad #district.

Next TV

Related Stories
#ganja | റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

May 4, 2024 01:31 PM

#ganja | റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരുന്നു. കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ...

Read More >>
#foodpoisoning |ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

May 4, 2024 01:15 PM

#foodpoisoning |ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി....

Read More >>
#Aralipoo |അരളിപ്പൂവിന് തത്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോർഡ്

May 4, 2024 01:08 PM

#Aralipoo |അരളിപ്പൂവിന് തത്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോർഡ്

ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍...

Read More >>
#electricityminister | മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തു, നന്ദി പറഞ്ഞ് വൈദ്യുതി മന്ത്രി

May 4, 2024 01:02 PM

#electricityminister | മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തു, നന്ദി പറഞ്ഞ് വൈദ്യുതി മന്ത്രി

ഉപഭോക്താക്കൾ സ്വയം നിയന്ത്രണം കൊണ്ടുവന്നാൽ പ്രതിസന്ധി മറികടക്കാൻ...

Read More >>
#carfire | തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു

May 4, 2024 01:00 PM

#carfire | തലശ്ശേരിയിൽ വീണ്ടും അഗ്നിബാധ; കാർ കത്തിനശിച്ചു

കാ​യ്യ​ത്ത് റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്ന് വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ്...

Read More >>
#seaattack | കേരള തീരത്തെ റെഡ് അലേർട്ട്  പിൻവലിച്ചു, പകരം ഓറഞ്ച് അലേർട്ട്; അതി ജാഗ്രത തുടരണം, രാത്രി എട്ടിന് കടലാക്രമണ സാധ്യത

May 4, 2024 12:50 PM

#seaattack | കേരള തീരത്തെ റെഡ് അലേർട്ട് പിൻവലിച്ചു, പകരം ഓറഞ്ച് അലേർട്ട്; അതി ജാഗ്രത തുടരണം, രാത്രി എട്ടിന് കടലാക്രമണ സാധ്യത

കള്ളക്കടല്‍ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത തുടരണമെന്നുമാണ്...

Read More >>
Top Stories