#kidnapattampt | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

#kidnapattampt  | പട്ടാപ്പകൽ വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം
Apr 25, 2024 08:44 AM | By Athira V

കാഞ്ഞാണി( തൃശ്ശൂർ ) : ( www.truevisionnews.com  ) തൃശൂർ അരിമ്പൂർ വെളുത്തൂരിൽ പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.

കുഞ്ഞിനെ ചാക്കിലാക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാലാണ് ​തട്ടിക്കൊണ്ടുപോകൽ ശ്രമം വിഫലമായത്. തുടർന്ന് കുഞ്ഞിനെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് സ്ത്രീ കടന്നുകളഞ്ഞു.

വെളുത്തൂർ വിഷ്ണു-അലീന ദമ്പതികളുടെ മകൻ അദ്വിക് ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അരിമ്പൂർ വെളുത്തൂരിൽ സെന്റ് ജോർജ് പള്ളി കപ്പേളക്കു സമീപമാണ് സംഭവം.

ഈ സമയം അലീന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് തളത്തിനോട്‌ ചേർന്ന് കിടപ്പുമുറിയിലെ കട്ടിലിൽ അദ്വികിനെ കിടത്തി, മരുന്ന് കൊടുക്കുന്ന ഫില്ലർ കഴുകാനായി അലീന വീടിനു പിറകിലേക്കു പോയി. കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. 

നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ അലീന കണ്ടത് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാൻ ശ്രമിക്കുന്ന നാടോടി സ്ത്രീയെയാണ്. പുറത്ത് കരുതി വെച്ചിരുന്ന ചാക്കിനടുത്തേക്ക് കുഞ്ഞിനെ എത്തിക്കുന്നതിനിടയിലാണ് അലീന ഓടിയെത്തിയത്.

ശ്രമം പാളിയതറിഞ്ഞ നാടോടി സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ചാക്കുമെടുത്ത് വീടിന് എതിർവശത്തുള്ള റോഡിലൂടെ കടന്നുകളഞ്ഞതായും തടിച്ച് ഉയരമുള്ള സ്ത്രീയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും ഇവരെക്കണ്ടാൽ തിരിച്ചറിയുമെന്നും അലീന പറഞ്ഞു.

വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ നാടോടി സ്ത്രീയെ പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

#attempt #abduct #baby #her #home #broad #daylight

Next TV

Related Stories
#heat  | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

May 4, 2024 05:05 PM

#heat | ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകമെന്ന് ലേബർ കമ്മീഷണർ

ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ്...

Read More >>
#accident | പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസിൻ്റെ പിൻചക്രം തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു

May 4, 2024 05:04 PM

#accident | പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസിൻ്റെ പിൻചക്രം തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു

സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്ന ബസ്സിൽ കയറാൻ ഓടുന്നതിനിടയിലാണ് അപകടം...

Read More >>
#rain |രണ്ട്  ജില്ലകളില്‍ മഴയുടെ മഞ്ഞ അലേർട്ട് , ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

May 4, 2024 04:55 PM

#rain |രണ്ട് ജില്ലകളില്‍ മഴയുടെ മഞ്ഞ അലേർട്ട് , ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

മെയ് 05, 06 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
#newbornbabydeath |പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയായ യുവതിയെ റിമാൻഡ് ചെയ്തു

May 4, 2024 04:33 PM

#newbornbabydeath |പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അമ്മയായ യുവതിയെ റിമാൻഡ് ചെയ്തു

യുവതിയുടെ ആരോഗ്യം സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ...

Read More >>
#KPCC | ലോക്സഭാ തെരഞ്ഞെടുപ്പ്: നാലിടത്ത് കനത്ത മല്‍സരമെന്ന് കെപിസിസി വിലയിരുത്തല്‍

May 4, 2024 04:18 PM

#KPCC | ലോക്സഭാ തെരഞ്ഞെടുപ്പ്: നാലിടത്ത് കനത്ത മല്‍സരമെന്ന് കെപിസിസി വിലയിരുത്തല്‍

തുടക്കം മുതല്‍ ഒടുക്കം വരെയും യുഡിഎഫും പാര്‍ട്ടിയും ഒറ്റക്കെട്ടായിരുന്നു. മുരളീധരന്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന്...

Read More >>
#attack | 'സ്റ്റേഷനിലെ ഇരുട്ടു മുറിയിലിട്ട് കരിക്ക് കൊണ്ട് ഇടിച്ചു'; പൊലീസ് ക്രൂരമായി മർദിച്ചെന്ന് സിപിഎം പ്രവര്‍ത്തകൻ

May 4, 2024 04:11 PM

#attack | 'സ്റ്റേഷനിലെ ഇരുട്ടു മുറിയിലിട്ട് കരിക്ക് കൊണ്ട് ഇടിച്ചു'; പൊലീസ് ക്രൂരമായി മർദിച്ചെന്ന് സിപിഎം പ്രവര്‍ത്തകൻ

പൊലീസ് പിടിച്ചുകൊണ്ടുപോയി ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ്...

Read More >>
Top Stories