Apr 24, 2024 04:27 PM

(truevisionnews.com)  39 ദിവസത്തെ പരസ്യ പ്രചാരണം ഇന്നു തീരുന്നതോടെ കേരളത്തിൽ യുഡിഎഫ് തരം​ഗ സാധ്യതയാണ് തെളിയുന്നതെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല.

20 സീറ്റിലും യുഡിഎഫ് വെന്നിക്കൊടി പാറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തങ്ങളുടെ ഭരണ നേട്ടങ്ങൾ പറയാതെ, രാഹുൽ ​ഗാന്ധിയെയും കോൺ​ഗ്രസിനെയും നിരന്തരം അപമാനിക്കുന്നത് ഭരണ പരാജയം മറച്ചു വയ്ക്കാനും ജനശ്രദ്ധ തിരിച്ചു വിടാനുമാണ്. പക്ഷേ, ജനങ്ങൾ ഒന്നും മറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

മോദി പരാമർശത്തിന്റെ പേരിൽ രാഹുൽ ​ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ കമ്മിഷൻ, രാജ്യത്തെ മുസ്ലിംകളെ അപ്പാ‌ടെ ആക്ഷേപിച്ച നരേന്ദ്ര മോദിക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.

ഭരണഘ‍‌ടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിച്ച് മോദി ഇപ്പോഴും മതവിദ്വേഷ പ്രസം​ഗം തുടരുകയാണ്. മത ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി, ഭൂരിപക്ഷ പ്രീണനമാണ് മോദി ലക്ഷ്യം വയ്ക്കുന്നത്.

രാഹുൽ ​ഗാന്ധിക്കെക്കെതിരേ സിപിഎം നേതാക്കൾ നടത്തിയ പരാമർശത്തിലൂടെ രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു.

വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പ് കേരളത്തിലെ ഇടതു സർക്കാരിനെതിരായ ജനവിധി ആയിരിക്കും. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് ഫലം.

ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്ന് അവകാശപ്പെടാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു.

വടകരയിൽ സകല അടവുകളും തകർന്നപ്പോഴാണ് ഇടതു സ്ഥാനാർഥി കെ.കെ. ശൈലജ മകന്റെ പ്രായമുള്ള ഷാഫി പറമ്പലിനെതിരേ അധിക്ഷേപം നടത്തിയത്.

മുഖ്യമന്ത്രിയും അതേറ്റുപിടിച്ചു. അതിനെതിരേ ഷാഫി പറമ്പിൽ നൽകിയ പൊലീസ് കേസിന് എല്ലാ പിന്തുണയും നൽകും. സന്ദേശം സിനിമയിൽ ശങ്കരാടി അവതരിപ്പിച്ച കഥാപാത്രം തന്നെയാണ് ഇപ്പോഴും കേരളത്തിലെ സിപിഎം എന്നു ചെന്നിത്തല പരിഹസിച്ചു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോംബ് നിർമാണം ചീറ്റിയ സാഹചര്യത്തിൽ കള്ളവോട്ടിനുള്ള സാധ്യത വളരെയാണ്. യുഡിഎഫിന്റെ പ്രവർത്തകർ ഇതിനെതിരേ ജാ​ഗ്രത പുലർത്തണം.

കഴിയാവുന്നതും നേരത്തേ എത്തി വോട്ട് രേഖപ്പെടുത്താനും അവശതയുള്ള വോ‌ട്ടർമാരെ നേരത്തേ ബൂത്തിലെത്തിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

#UDF #fly #flag #20 #seats #possibility #UDF #wave #Kerala #RameshChennithala

Next TV

Top Stories