#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി
Apr 24, 2024 11:41 AM | By Susmitha Surendran

അങ്കമാലി:  (truevisionnews.com)   അങ്കമാലി നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള ഫോണ്‍ സന്ദേശം പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ 11.45-ന് അങ്കമാലി പോലീസ് സ്റ്റേഷനിലേയ്ക്കാണ് നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള ഫോണ്‍ സന്ദേശം എത്തിയത്.

അഞ്ച് നാടന്‍ ബോംബുകള്‍ നഗരസഭയില്‍ വെച്ചിട്ടുണ്ടെന്നും അതിനോടുചേര്‍ന്ന് കത്തിച്ചുവെച്ചിട്ടുള്ള ചന്ദനത്തിരി കത്തിത്തീരും മുന്‍പ് ബോംബുകള്‍ പൊട്ടുമെന്നുമായിരുന്നു ഭീഷണി.

സന്ദേശം ലഭിച്ചയുടന്‍ പോലീസ് എത്തി നഗരസഭയിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നഗരസഭയിലെത്തി പരിശോധന നടത്തി.

നാലുനില കെട്ടിടം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഒരുമണിക്കൂര്‍ പരിശോധന നീണ്ടു. ഉച്ചയ്ക്കുശേഷം ഒന്നരയോടെ ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരെയും നഗരസഭയുടെ ഉള്ളില്‍ കയറാന്‍ അനുവദിച്ചു.

നഗരഭയില്‍ തയ്യല്‍ പരിശീലനത്തിനായി വനിതകള്‍ എത്തിയിരുന്നു. ബോംബ് ഭീഷണി ഉണ്ടായതോടെ ഇവരുള്‍പ്പെടെ നഗരസഭയില്‍ ഉണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി. വിവരമറിഞ്ഞ് ആളുകളും നഗരസഭയിലേക്ക് ഓടിയെത്തി.

നഗരസഭയില്‍ ഉണ്ടായിരുന്ന വാഹനങ്ങളും നഗരസഭാ പരിസരവുമെല്ലാം പരിശോധിച്ചശേഷമാണ് ബോംബില്ലെന്ന് ഉറപ്പുവരുത്തിയത്. ഇരിങ്ങാലക്കുട സ്വദേശി സോനു ജോണ്‍സണ്‍ ആണ് ഫോണ്‍ സന്ദേശം നല്‍കിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് അങ്കമാലി സ്റ്റേഷന്‍ ഓഫീസര്‍ പി. ലാല്‍കുമാര്‍ അറിയിച്ചു. സോനു ജോണ്‍സണ്‍ ഒരുവര്‍ഷമായി കാനഡയിലാണുള്ളത്.

ഇയാള്‍ കാനഡയില്‍ നിന്നുമാണ് അങ്കമാലി സ്റ്റേഷനിലേക്ക് വിളിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് മുഖേനയാണ് ഫോണ്‍ സന്ദേശം നല്‍കിയിരിക്കുന്നത്.

ഇയാള്‍ മുന്‍പ് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്കും വ്യാജ ഫോണ്‍ സന്ദേശം അയച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

#phone #message #bomb #placed #Angamali #Municipal #Corporation #office #created #panic.

Next TV

Related Stories
#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

May 5, 2024 10:38 PM

#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ മരണകാരണം അറിയാനാവുകയുള്ളൂവെന്നാണ് പൊലീസ്...

Read More >>
#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

May 5, 2024 10:29 PM

#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

കാപ്പപ്രകാരം ഒരുവർഷത്തോളം ജയിലിലായിരുന്ന ഇയാൾ സമീപകാലത്താണ് പുറത്തിറങ്ങിയതെന്നും പോലീസ്...

Read More >>
#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

May 5, 2024 10:16 PM

#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

May 5, 2024 09:55 PM

#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

May 5, 2024 09:41 PM

#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
Top Stories