#transferred | മുഖ്യമന്ത്രിയുടെ നിർദ്ദേശം; തൃശ്ശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും

#transferred | മുഖ്യമന്ത്രിയുടെ നിർദ്ദേശം; തൃശ്ശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും
Apr 21, 2024 08:09 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികളിൽ നടപടിക്ക് നിർദ്ദേശം. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും.

അങ്കിത്ത് അശോകിന് പുറമേ, അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ തൃശൂരില്‍ പുതിയ തെരഞ്ഞെടുപ്പ് വിഷയമായി മാറിക്കഴിഞ്ഞു.പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപിയുടെ പ്രചരണം.

പൂരം കുളമാക്കി ബിജെപിക്ക് വോട്ട് കിട്ടാന്‍ ഇടതുമുന്നണി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പൊലീസിന്‍റെ അമിത നിയന്ത്രണമെന്നാണ് യുഡിഎഫ് വാദം.

അതിനിടെ പൊലീസ് പൂരം ദിവസം പൊലീസ് സംഘാടകരെ അടക്കം തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയുമാണ് പൊലീസ് തടഞ്ഞത്.

തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. എടുത്തുകൊണ്ടു പോടാ പട്ട എന്ന് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.

#ChiefMinister #directive; #Thrissur #Commissioner #AnkitKumar #transferred

Next TV

Related Stories
#train | ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

May 30, 2024 10:15 PM

#train | ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; യുവാവിന് ഗുരുതര പരിക്ക്

കൊച്ചുവേളി - ഹുബ്ലി ട്രെയിൻ ആലുവയിൽ വേഗത കുറച്ചപ്പോഴാണ് അഫ്‌സൽ...

Read More >>
#arrest | കണ്ണൂരിൽ വാഷുമായി യുവാവ് എക്സൈസ് പിടിയിൽ

May 30, 2024 10:14 PM

#arrest | കണ്ണൂരിൽ വാഷുമായി യുവാവ് എക്സൈസ് പിടിയിൽ

യുവാവിനെതിരെ അബ്കാരി നിയമപ്രകാരം...

Read More >>
#rabiesinfection | പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു; വൈറസ് ബാധയേറ്റത് സൈക്കിൾയാത്രികനെ നായയിൽനിന്ന് രക്ഷിക്കുന്നതിനിടെ

May 30, 2024 10:07 PM

#rabiesinfection | പേവിഷബാധയേറ്റ് 8 വയസുകാരൻ മരിച്ചു; വൈറസ് ബാധയേറ്റത് സൈക്കിൾയാത്രികനെ നായയിൽനിന്ന് രക്ഷിക്കുന്നതിനിടെ

തെരുവുനായ ഒരു സൈക്കിള്‍ യാത്രികനെ കടിക്കാനായി ശ്രമിച്ചപ്പോള്‍ സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി ദേവനാരായണന്‍ തന്റെ കയ്യിലിരുന്ന ബോളുകൊണ്ട്...

Read More >>
#Complaint |വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നു; പരാതി

May 30, 2024 10:04 PM

#Complaint |വയനാട് ജില്ലാ കളക്ടറുടെ ഓഫീസില്‍ ആനക്കൊമ്പ് പ്രദര്‍ശിപ്പിക്കുന്നു; പരാതി

വിഷയം പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അബ്ദുറഹ്‌മാന്‍...

Read More >>
#schoolopening | മാഹിയിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12ലേക്ക് നീട്ടി

May 30, 2024 09:45 PM

#schoolopening | മാഹിയിൽ സ്കൂൾ തുറക്കുന്നത് ജൂൺ 12ലേക്ക് നീട്ടി

പുതുച്ചേരി വിദ്യഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച്...

Read More >>
#KBGaneshKumar | കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ

May 30, 2024 09:35 PM

#KBGaneshKumar | കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ

തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത ജീവനക്കാരെ നേരിട്ടു വിളിച്ച്...

Read More >>
Top Stories

GCC News