#bodyfound | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്

#bodyfound  | കോഴിക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; വിദേശത്തുനിന്നെത്തിയത് മൂന്ന് മാസം മുൻപ്
Apr 20, 2024 11:12 PM | By Athira V

ഒളവണ്ണ (കോഴിക്കോട്) : ( www.truevisionnews.com ) കൊടിനാട്ട് മുക്കിൽ യുവാവിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുക്കാശ്ശേരി താഴം അശ്വതി ഭവനിൽ എസ്.നകുലൻ (27) ആണ് മരിച്ചത്.

ഏതാനും ദിവസങ്ങളായി ഫോൺ എടുക്കാത്തതും പുറത്ത് കാണാത്തതിനെയും തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നു.

പന്തീരങ്കാവ് പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി. താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദേശത്ത് ജോലി ചെയ്തിരുന്ന നകുലൻ മൂന്ന് മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ഷൈജുവിന്റെയും പരേതയായ രത്നമണിയുടെയും മകനാണ്. സഹോദരങ്ങൾ: രാജീവൻ, അശ്വതി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

#27 #year #old #man #found #dead #olavanna #kozhikode

Next TV

Related Stories
Top Stories










Entertainment News