#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി

#homevote | കണ്ണൂരിലെ വീട്ടിലെ വോട്ട്; 106കാരിയെ സിപിഎമ്മുകാര്‍ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചെന്ന് പരാതി
Apr 20, 2024 10:39 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com ) വീട്ടിലെ വോട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ്. 106 വയസായ സ്ത്രീയെ നിര്‍ബന്ധിപ്പിച്ച് വോട്ട് ചെയ്യിച്ചുവെന്നാണ് പരാതി. വയോധികയെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചതിന് തെളിവായി ദൃശ്യങ്ങളടക്കം കൈവശമുണ്ടെന്നാണ് യുഡിഎഫ് വാദം.

പേരാവൂരിലെ 123ആം നമ്പർ ബൂത്തിലാണ് പരാതി. കല്യാണി എന്ന വോട്ടറെ സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ചംഗം ഷൈമ വോട്ടുചെയ്യാൻ നിർബന്ധിക്കുന്ന വീഡിയോ സഹിതമാണ് യുഡിഎഫ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നെന്നും ആക്ഷേപമുണ്ട്.

താൻ വീട്ടിലില്ലാത്ത സമയത്ത് സിപിഎം പ്രവർത്തക കല്യാണിയെ സമ്മർദത്തിലാക്കി വോട്ടുചെയ്യിച്ചെന്ന് ചെറുമകളും പരാതി നൽകിയിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ കല്യാശേരിയില്‍ 92കാരിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

ഈ സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷനും കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ അടുത്ത പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന വീട്ടിലെ വോട്ട് സംവിധാനത്തില്‍ കണ്ണൂരിലാകെ ക്രമക്കേടാണെന്നാണ് കോൺഗ്രസ് ആരോപണം.

ഇതിനിടെ കണ്ണൂരില്‍ തന്നെ യുഡിഎഫിനെതിരെ കള്ളവോട്ട് പരാതിയുമായി എല്‍ഡിഎഫുമെത്തി. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തു എന്നാണ് ആക്ഷേപം. ഇതിന് കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കൂട്ടുനിന്നുവെന്നുമാണ് പരാതി.

#udf #complaint #against #ldf #related #vote #home #kannur

Next TV

Related Stories
#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

May 29, 2024 10:56 PM

#arrest | ഇൻസ്റ്റാഗ്രാം പ്രണയം നിരസിച്ചു; തൃശ്ശൂരിൽ വീടിന് നേരെ ബോംബെറിഞ്ഞ മൂന്ന് പേർ പിടിയിൽ

എറിഞ്ഞത് നടൻ ബോംബായിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം അര കിലോമീറ്ററോളം ദൂരം വരെ കേട്ടതായി പ്രദേശവാസികൾ...

Read More >>
#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

May 29, 2024 10:50 PM

#death | മാനന്തവാടിയിൽ മരത്തിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ഉടനെ വയനാട്‌ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നാട്ടുകാർക്കൊപ്പം സ്‌കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനെത്തിയതായിരുന്നു...

Read More >>
#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

May 29, 2024 10:10 PM

#attack | പലിശ മുടങ്ങിയതിന് കടം വാങ്ങിയ യുവാവിനെ കത്തികൊണ്ട് വരഞ്ഞ് ബൈക്ക് കവര്‍ന്നു; പ്രതികള്‍ പിടിയില്‍

ദിവസവും ആയിരം രൂപ പലിശക്കാണ് പണം നല്‍കിയത്. എന്നാല്‍ രണ്ട് ദിവസമായി പലിശ...

Read More >>
#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

May 29, 2024 09:55 PM

#KEAM | സംസ്ഥാനത്ത് ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ 5 മുതൽ 9 വരെ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും,...

Read More >>
#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

May 29, 2024 09:45 PM

#mankavbridgeclose | കോഴിക്കോട് മാങ്കാവ് പാലം അറ്റകുറ്റപ്പണികള്‍ക്കായി പൂര്‍ണമായും അടക്കുന്നു; ഗതാഗത നിയന്ത്രണം 3 ദിവസത്തേക്ക്

രാമനാട്ടുകര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീര്‍ഘദൂര ബസുകള്‍ രാമനാട്ടുകര ബസ് സ്റ്റാന്റില്‍ നിന്നും പന്തീരാങ്കാവ് ബി.എസ്.എന്‍.എല്‍...

Read More >>
Top Stories