#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ

#KMuraleedharan | പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ
Apr 20, 2024 08:32 PM | By VIPIN P V

ഗുരുവായൂർ : (truevisionnews.com) തൃശൂർ പൂരം പോലീസിന്റെ അമിതാധികാരപ്രയോഗം കൊണ്ട് അട്ടിമറിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണ വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും ഈ വിഷയത്തിൽ അമ്പേ പരാജയപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് മഠത്തിൽ വരവ് തുടങ്ങുന്ന ബ്രഹ്മസ്വം മഠത്തിൽ വച്ചു അസി. കമ്മീഷണറുടെ നേതൃത്വത്തിൽ ബഹളം ഉണ്ടായിരുന്നു.

അതിന് താൻ സാക്ഷിയാണ്. ഒരു പ്രശ്നം വേണ്ട എന്ന് കരുതിയാണ് അവിടെ ഒന്നും സംസാരിക്കാതിരുന്നത്. ഇത് തുടർന്ന് രാത്രി തിരുവമ്പാടി ക്ഷേത്രത്തിൻറെ വിളക്കെടുക്കുന്ന ആളെ പോലും തള്ളി മാറ്റുന്ന അവസ്ഥ ഉണ്ടായി.

ഇതാണ് പ്രതിഷേധത്തിന് കാരണമായത്. രാത്രി 11 മണിക്ക് തുടങ്ങിയ പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ടാണ് രാവിലെ വരെ കാത്തിരിക്കേണ്ടി വന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇത് ഒരു ഹിഡൻ അജണ്ടയുടെ ഫലമാണ്.

അസുഖം ആണെന്ന് പറഞ്ഞു പൂരനഗരിയിലേക്ക് വരാതിരുന്ന ബിജെപി സ്ഥാനാർത്ഥി പുലർച്ചെ ത്തിയത് ഇതിൻറെ ഭാഗമാണ് .1962 ചൈന യുദ്ധം നടന്ന സമയത്താണ് ആദ്യമായി പൂരം റദ്ദാക്കിയത്. പിന്നീട് കോവിഡ് കാരണവും പൂരം റദ്ദാക്കേണ്ടിവന്നു.

എന്നാൽ പോലീസിന്റെ നിരുത്തരവാദപരമായ സമീപനത്താൽ വെടിക്കെട്ട് മാറ്റി വച്ച് പൂരത്തിന്റെ ശോഭ കെടുത്തിയത് അന്വേഷിക്കേണ്ടതുണ്ട്. ഇത് ദൗർഭാഗ്യകരമായ സംഭവമാണ്.

സംസ്ഥാന സർക്കാരിൻറെയും ബിജെപിയുടെയും രഹസ്യ അജണ്ടയ്ക്ക് പൂരം പോലെ ഒരു ദേശീയ ഉത്സവത്തെ കരുവാക്കിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ജില്ലയുടെ ചാർജുള്ള മന്ത്രി കെ.രാജൻ സ്ഥലത്തുണ്ടായിരുന്നിട്ടും എന്തിനാണ് ഇത്രയധികം വൈകിച്ചത്.

രാത്രി പൂരവും പകൽ വെടിക്കെട്ടും എന്ന അവസ്ഥയിലേക്ക് തൃശൂർ പൂരത്തെ കൊണ്ടെത്തിച്ചതിന് ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയാണ്. മന്ത്രിയെക്കാൾ മേലെയാണോ പോലീസ് എന്നും അദ്ദേഹം ചോദിച്ചു.

എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പൂരത്തിന് പല നിയന്ത്രണങ്ങളും കൊണ്ടുവന്നത്. സംസ്ഥാന സർക്കാർ ഈ അട്ടിമറി അന്വേഷിക്കാൻ ജുഡീഷ്യൽഅന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

#KMuraleedharan #needs # judicial #inquiry #Pooram

Next TV

Related Stories
#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

May 3, 2024 10:28 PM

#founddead| വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ, മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്....

Read More >>
#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

May 3, 2024 10:28 PM

#drowned | ദമ്പതിമാരും ബന്ധുവും ഉൾപ്പടെ മൂന്ന് പേർ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

സജീന കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും സുമയ്യയും...

Read More >>
#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

May 3, 2024 10:14 PM

#missing | കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ...

Read More >>
#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

May 3, 2024 09:57 PM

#drivingtest | സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം; സർക്കുലർ നാളെ ഇറങ്ങും

പ്രതിദിന ലൈസൻസ് 40 ആക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാൻ 6 മാസത്തെ സാവകാശം നൽകും തുടങ്ങിയവയാണ്...

Read More >>
#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

May 3, 2024 09:52 PM

#snake |പേനയെടുക്കാന്‍ മേശവലിപ്പില്‍ കയ്യിട്ടു; കിട്ടിയത് പെരുമ്പാമ്പിന്‍ കുഞ്ഞിനെ

പേനയെടുക്കുന്നതിനായി മേശവലിപ്പില്‍ നോക്കുന്നതിനിടെയാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ...

Read More >>
#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

May 3, 2024 09:52 PM

#accident | വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ജങ്ഷനിലെ ഫ്രൂട്ട്സ് വ്യാപാരി ആയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമതി പന്തളം യൂണിറ്റ് സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, സെൻട്രൽ ട്രാവൻകൂർ മർച്ചൻറ്...

Read More >>
Top Stories