#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ

#KSurendran | പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നു - കെ.സുരേന്ദ്രൻ
Apr 20, 2024 03:50 PM | By VIPIN P V

വണ്ടൂർ: (truevisionnews.com) തൃശ്ശൂർ പൂരം തടസ്സപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നതായി സംശയിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളത്തിൻ്റെ സാംസ്കാരിക മഹോത്സവമാണ് പൂരം.വ്യവസ്ഥാപിതമായ രീതി പൂരത്തിനുണ്ട്. ആചാരങ്ങളിലും വിശ്വാസങ്ങളിലും പൊലീസിനെ ഉപയോഗിച്ച് കടന്നു കയറാൻ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ.

ബോധപൂർവ്വമായ ശ്രമം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ വിധേയമാക്കണം.

അപലപനീയമായ കാര്യമാണ് പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഒരു വിഭാഗം ജനങ്ങളോടുള്ള വെല്ലുവിളിയാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

#planned #move #disrupt #Pooram #suspected - #KSurendran

Next TV

Related Stories
Top Stories










Entertainment News