#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു

#Houseattack | താമരശ്ശേരിയില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ലഹരി മാഫിയാ സംഘാംഗത്തിന്റെ വീട് അജ്ഞാതര്‍ തകര്‍ത്തു
Apr 20, 2024 11:41 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) താമരശ്ശേരിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമണങ്ങള്‍ക്കിടെ ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടയാളുടെ വീട് അജ്ഞാതര്‍ തകര്‍ത്തു.

കഴിഞ്ഞ ദിവസം കുടുക്കിലുമ്മാരത്ത് ഒരു വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും രണ്ട് വീടുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടത്തില്‍ ഫിറോസിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്.

ജനല്‍ ചില്ലുകളും, വാതിലുകളും വീട്ടുപകരണങ്ങളും തകര്‍ത്ത നിലയിലാണ്. ആക്രമണ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച അമ്പലമുക്ക് ലഹരി മാഫിയാ ആക്രമിസംഘത്തിലെ മുഖ്യപ്രതിയായ അയ്യൂബിന്റെ സഹോദരന്റെ മകളുടെ വിവാഹമായിരുന്നു.

ഇവിടെ വെച്ച് അക്രമി സംഘവും ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി.

ഇതിന്റെ പ്രതികാരമെന്നോണം രാത്രിയില്‍ കുടുക്കിലുമ്മാരത്തെ വ്യാപാരിയായ നവാസിനെ അയ്യൂബിന്റെ സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയും കുടുക്കിലുമ്മാരം സ്വദേശികളായ മാജിദ്, ജലീല്‍ എന്നിവരുടെ വീടിനു നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

അയ്യൂബ്, ഫിറോസ്, ഫസല്‍ എന്ന കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ ഗുണ്ടാവിളയാട്ടം നടത്തിയത്. ഈ സംഭവത്തിലെ പ്രതിയായ ഫിറോസിന്റെ വീടാണ് ഇന്നലെ രാത്രി ഒരു സംഘം അടിച്ചു തകര്‍ത്തത്.

കാപ്പ ചുമത്തി നാടുകടത്താനായിട്ടുള്ള നോട്ടീസ് പോലീസ് അയ്യൂബിന് കൈമാറിയ ദിവസം തന്നെയായിരുന്നു ആക്രമം നടന്നത്.

ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ബൈക്കും, ഒരു ബൊലേറോ ജീപ്പും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവ റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.

#house #drunken #mafia #gangmember #violence #Thamarassery #destroyed #unknown #persons

Next TV

Related Stories
#rationshop | സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

May 3, 2024 07:26 PM

#rationshop | സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യതൊഴിലാളികള്‍, മറ്റ് കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍...

Read More >>
#newbornbabydeath |തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

May 3, 2024 07:14 PM

#newbornbabydeath |തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍...

Read More >>
#rain |ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

May 3, 2024 07:10 PM

#rain |ഇക്കുറി ഇതാദ്യം, വേനൽ മഴയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു! വരും മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന...

Read More >>
#accident |ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

May 3, 2024 07:08 PM

#accident |ഇറക്കത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർക്ക് ദാരുണാന്ത്യം

ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം ഉണ്ടായത്....

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; കുഞ്ഞിന്‍റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

May 3, 2024 06:06 PM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം; കുഞ്ഞിന്‍റെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊലപാതക്കകുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടി കിട്ടയശേഷമാകും...

Read More >>
#death | സൂര്യാഘാതമെന്ന് സംശയം; കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

May 3, 2024 05:48 PM

#death | സൂര്യാഘാതമെന്ന് സംശയം; കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു....

Read More >>
Top Stories