#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

#Malabarporota | 18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി
Apr 20, 2024 11:23 AM | By VIPIN P V

(truevisionnews.com) മലബാർ പൊറോട്ടയുടെ ജിഎസ്ടി 18 ശതമാനം ആക്കണമെന്നുള്ള അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി തള്ളി.

ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്.

സെൻട്രൽ സ്‌റ്റേറ്റ് ഗുഡ്‌സ് ആൻഡ് സർവീസസ് ആക്ട് പ്രകാരം 18 ശതമാനം ജി.എസ്.ടി ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ മോഡേൺ ഫുഡ് എന്റർപ്രൈസസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾവീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെതിരെയായിരുന്നു ഹർജി.

പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി 18 ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചത്.

എന്നാൽ ബ്രെഡ്ഡിന്റെ ശ്രേണിയിലുള്ള ഉത്പന്നമാണ് പൊറോട്ടയെന്നും ധാന്യപ്പൊടി കൊണ്ട് തന്നെയാണ് പൊറോട്ടയും നിർമ്മിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു. പൊറോട്ടയും ബ്രെഡ്ഡും രണ്ടാണെന്നായിരുന്നു സർക്കാർ വാദം.

ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാർ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക.

#Five #percent #enough #percent #not #needed; #Order #increase #GST #Malabarporota #rejected

Next TV

Related Stories
#akshaydeath  | കോഴിക്കോട് നാദാപുരം സ്വദേശി അക്ഷയ്യുടെ മരണം; ആത്മഹത്യയല്ല കൊലപാതകമെന്ന് അച്ഛൻ

May 3, 2024 03:17 PM

#akshaydeath | കോഴിക്കോട് നാദാപുരം സ്വദേശി അക്ഷയ്യുടെ മരണം; ആത്മഹത്യയല്ല കൊലപാതകമെന്ന് അച്ഛൻ

കുറ്റ്യാടി പൊലീസ് കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും സുരേഷ് പറഞ്ഞു....

Read More >>
#accident | ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്‍റിന് ദാരുണാന്ത്യം

May 3, 2024 03:02 PM

#accident | ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്‍റിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ വിനീത് സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് ഗുരുതരമായി...

Read More >>
#newbornbabydeath |കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം

May 3, 2024 02:52 PM

#newbornbabydeath |കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം

പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക്...

Read More >>
#JesnaMissingCase | ജെസ്‌ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു; ഹാജരാക്കിയത് ചില ചിത്രങ്ങളടക്കം

May 3, 2024 02:37 PM

#JesnaMissingCase | ജെസ്‌ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു; ഹാജരാക്കിയത് ചില ചിത്രങ്ങളടക്കം

അതിൽ സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ തങ്ങൾ അന്വേഷണം നടത്തിയെന്നും ജെയിംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് പുതിയ തെളിവുകള്‍...

Read More >>
#attack |മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

May 3, 2024 02:31 PM

#attack |മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം 8 പേർക്കെതിരെ കേസ്

ഇന്നലെ രാത്രിയാണ് മഹാരാജസ് കോളേജ് ഹോസ്റ്റലിന് സമീപത്ത് ചായ കുടിക്കാൻ പോയ കെഎസ്‍യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി...

Read More >>
#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

May 3, 2024 02:15 PM

#GKrishnakumar |മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

കൊല്ലത്ത് ജനങ്ങൾ തന്നെ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ....

Read More >>
Top Stories